CinemaGeneralKollywoodLatest NewsNEWSWOODs

എന്റെ ജീവിതത്തിന് ഭാര്യ എലിസബത്തിനോട് നന്ദി പറയുന്നു: നടൻ ബാല

മുഖ്യാതിഥിയായി എത്തിയതായിരുന്നു നടൻ ബാല

ലോക നഴ്സ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും നന്ദി പറഞ്ഞ് നടൻ ബാല. കരൾ രോ​ഗം ബാധിച്ച് മരണത്തെ മുന്നിൽ കണ്ട തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് തന്റെ ഭാര്യ ഡോക്ടർ എലിസബത്താണെന്ന് ബാല വ്യക്തമാക്കി.

അമൃത ആശുപത്രിയിൽ നടന്ന നഴ്സ് ദിനാചരണത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടൻ ബാല. എന്റെ 19 ആം വയസിൽ ആദ്യം മരണം തേടിയെത്തി.

ഇത്തരത്തിൽ 8 ആമത്തെ തവണയാണ് മരണം തേടിയെത്തിയതെന്നും നടൻ വ്യക്തമാക്കി. തന്നെ സംബന്ധിച്ച് ഏറ്റവും വലിയ മരുന്ന് സ്നേഹമാണെന്നും ബാല പറഞ്ഞു. നഴ്സുമാരോട് തനിക്ക് ഭയങ്കര ബഹുമാനമാണെന്നും, ഭാര്യ എലിസബത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നും നടൻ‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button