CinemaGeneralLatest NewsNEWSTollywoodWOODs

കുഞ്ഞിന്റെ ആയയെ സഹായിച്ച് സൂപ്പർ താരം, സോഷ്യൽ മീഡിയയിൽ വൈറലായി അല്ലു അർജുൻ

കൂടുതൽ ഫോളോവേഴ്സിനെ ലഭിക്കണമെന്നാണ് ആ​ഗ്രഹം

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. താരത്തിന്റെ വീട്ടിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയ്ക്ക് വേണ്ടി വീഡിയോ ചെയ്ത അല്ലുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

അല്ലു അർജുന്റെ മകൾ അല്ലു അർഹയുടെ ആയയായ അശ്വിനി എന്ന പെൺകുട്ടിക്ക് വേണ്ടിയാണ് താരം രം​ഗത്തെത്തിയത്. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ കൂടുതൽ ഫോളോവേഴ്സിനെ ലഭിക്കണമെന്നാണ് അശ്വിനിയുടെ ഒരേ ഒരു ആ​ഗ്രഹം.

കുട്ടിയുടെ ആ​ഗ്രഹം പോലെ കൂടുതൽ ഫോളോവേഴ്സിനെ ലഭിക്കാനായി അശ്വിനിയെ ഫോളോ ചെയ്യുവാനും താരം വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. 13000 ആളുകളാണ് അശ്വിനിയെ നിലവിൽ ഫോളോ ചെയ്യുന്നത്. ഞാൻ വീഡിയോ ചെയ്താൽ ഫോളോവേഴ്സ് കൂടുമോ എന്നും താരം ചോ​ദിക്കുന്നുണ്ട് ഉണ്ട് എന്നാണ് അശ്വിനി മറുപടി കൊടുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button