CinemaGeneralLatest NewsMollywoodNEWSWOODs

അദൃശ്യ ജാലകങ്ങൾ ഇനി ഫന്റാസ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്: ഡോ. ബിജു

ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഡോ. ബിജു സംവിധാനം ചെയ്ത്, ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. “അദൃശ്യ ജാലകങ്ങൾ” പോർച്ചുഗലിലെ നാല്പത്തി നാലാമത് ഫന്റാസ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാർത്ത സംവിധായകൻ ഡോ. ബിജു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

കുറിപ്പ് വായിക്കാം

“അദൃശ്യ ജാലകങ്ങൾ” പോർച്ചുഗലിലെ നാല്പത്തി നാലാമത് ഫന്റാസ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇത് രണ്ടാമത്തെ തവണ ആണ് ഫന്റാസ്പോർട്ടോ ചലച്ചിത്ര മേളയിലേക്ക് സിനിമ തിരഞ്ഞെടുക്കപ്പെടുന്നത് . 2019 ൽ പെയിന്റിങ് ലൈഫ്‌ ഇവിടെ ഡയറക്ടേഴ്സ് വീക്ക് മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കുകയും മികച്ച സിനിമയ്ക്കുള്ള ക്രിട്ടിക്സ് പുരസ്കാരം നേടുകയും ചെയ്തിരുന്നു.

ഇത്തവണ അദൃശ്യ ജാലകങ്ങൾ പ്രധാന മത്സര വിഭാഗത്തിലേക്ക്. 2024 മാർച്ച് 1 മുതൽ 10 വരെ ആണ് മേള.

shortlink

Related Articles

Post Your Comments


Back to top button