BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

രാജ്യം ഉറ്റുനോക്കിയ സിൽകാര ദൗത്യം സിനിമയാക്കാൻ വൻ തിരക്ക്: എത്തിയത് കണക്കറ്റ അപേക്ഷകൾ

രജിസ്റ്റർ ചെയ്യാനായി നിരവധി അപേക്ഷകളാണ് ലഭിച്ചത്

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിരവധി സിനിമകളാണ് പുറത്തിറങ്ങാറുള്ളത്. ഉത്തരാഖണ്ഡിലെ സിൽക്യാരയിലുള്ള ടണൽ ദുരന്തത്തെ ആസ്പദമാക്കി ചിത്രമെടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, പ്രൊഡ്യൂസേഴ്സ് ​ഗിൽഡ് ഓഫ് ഇൻഡ്യ, ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ്, എന്നിവയിലേക്ക് സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാനായി നിരവധി അപേക്ഷകളാണ് ലഭിച്ചത്.

മിഷൻ 41 ദ ​ഗ്രേറ്റ് റെസ്ക്യൂ, റെസ്ക്യൂ 41, റെസ്ക്യൂ എന്നിവയാണ് രജിസ്റ്റർ ചെയ്യപ്പെട്ട സിനിമകൾ നിലവിൽ. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ അപകടത്തിന് സന്തോഷകരമായ പര്യവസാനം നടന്നത്. അപേക്ഷകൾ ആദ്യം വന്ന മുറക്ക് അനുമതി നൽകും എന്നാണ് ഐഎംപിപിഎ ചെയർമാൻ അനിൽ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button