CinemaGeneralInternationalLatest NewsNEWSSocial Media

ബിടിഎസിലെ ബാക്കി അം​ഗങ്ങൾ കൂടി സൈനികസേവനത്തിനിറങ്ങുന്നു, പിന്തുണ അറിയിച്ച് ആരാധകരും

സൈനിക സേവനത്തിന് ഇറങ്ങുകയാണെന്ന വാർത്ത

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സം​ഗീത ബാൻഡാണ് ബിടിഎസ്. ജനപ്രിയ കെ-പോപ്പ് ബോയ് ബാൻഡിലെ ശേഷിക്കുന്ന നാല് അംഗങ്ങളും തങ്ങളുടെ സൈനിക സേവനത്തിന് ഇറങ്ങുകയാണെന്ന വാർത്തയാണ് പുറത്തെത്തുന്നത്.

ആർഎം, ജിമിൻ, വി, ജും​ഗ് എന്നിവരാണ് ഇത്തവണ സൈനിക സേവനത്തിനായി പോകുന്നത്. കലാകാരന്മാർ അവരുടെ സൈനിക സേവന ചുമതലകൾ നിറവേറ്റാനുള്ള ഒരുക്കത്തിലാണ് എന്നാണ് ഒഫീഷ്യലായി അറിയിച്ചത്.

സൈനിക സേവനം പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങുന്നത് വരെ നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും താരങ്ങൾ ആരാധകരോടായി പറഞ്ഞു. 18 നും 28 നും ഇടയിൽ പ്രായമുള്ള എല്ലാ കൊറിയൻ പുരുഷന്മാരും നിർബന്ധമായും സൈനിക സേവനത്തിൽ സേവനമനുഷ്ഠിക്കണം എന്നാണ് നിയമം.

shortlink

Related Articles

Post Your Comments


Back to top button