CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

പുതിയ ദൗത്യത്തിലേക്ക് കടന്ന് പ്രിയതാരം ഇന്ദ്രൻസ്, പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നു

നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ആളാണ് നടൻ ഇന്ദ്രൻസ്

ജീവിതത്തിൽ പുത്തൻ ദൗത്യങ്ങളിലേക്ക് കടന്ന് പ്രിയതാരം ഇന്ദ്രൻസ്. മലയാളികളുടെ പ്രിയ നടൻ ജീവിതത്തിൽ സുപ്രധാനമായ മറ്റൊരു ലക്ഷ്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ എല്ലാ ഞായറാഴ്ച്ചയുമാണ് ക്ലാസ് ഉണ്ടായിരിക്കുക. നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ആളാണ് ഇന്ദ്രൻസ്.

സ്കൂളിൽ പോകുവാൻ സാധിക്കാത്ത അവസ്ഥ വന്നപ്പോഴാണ് താൻ പഠനം നിർത്തിയതെന്നാണ് നടൻ പറഞ്ഞത്. വായനാശീലം കൂടെ ഉണ്ടായിരുന്നത് കൊണ്ട് ജീവിതത്തിൽ കുറച്ചെങ്കിലും കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചെന്ന് നടൻ പറഞ്ഞിരുന്നു. പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്ന പ്രിയ താരത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് ആരാധകർ‍.

shortlink

Related Articles

Post Your Comments


Back to top button