BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

കൊതുക് കടികൊണ്ട് കിടപ്പിലായത് എട്ട് ദിവസം, ഡെങ്കു കാരണം വലഞ്ഞെന്ന് നടി ഭൂമി പട്നേക്കർ

തനിക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും നടി ഭൂമി

തനിക്ക് ഒരാഴ്ചയിലേറെയായി ഡെങ്കിപ്പനിയാണെന്ന് പറഞ്ഞ് ബോളിവുഡ് നടി ഭൂമി പട്നേക്കർ രം​ഗത്തെത്തി. കൂടാതെ കൊതുക് കടികൊണ്ട് കിടപ്പിലായത് എട്ട് ദിവസത്തോളമാണെന്നും നടി വ്യക്തമാക്കി.

ഇൻസ്റ്റാഗ്രാമിൽ, ഭൂമി ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡെങ്കി ബാധിച്ചതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ തനിക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും നടി ഭൂമി പട്നേക്കർ പറഞ്ഞു. സുഹൃത്തുക്കളേ, ശ്രദ്ധിക്കുക, കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എന്റെ കുടുംബത്തിനും എനിക്കും വളരെ ബുദ്ധിമുട്ടായിരുന്നു. കൊതുകുനിവാരണങ്ങൾ ഇപ്പോൾ നിർബന്ധമാണ്. നിങ്ങളുടെ പ്രതിരോധശേഷി നിലനിർത്തുക.

കൊതുക് വളരുന്ന ഇടങ്ങൾ കണ്ടെത്തി നശിപ്പിക്കുവാനും നടി പറഞ്ഞു. എന്നെ ഇത്രയും നന്നായി പരിപാലിച്ചതിന് എന്റെ ഡോക്ടർമാർക്ക് നന്ദി പറയുന്നു. അവർ കാരണമാണ് ഇത്ര വേ​ഗം സുഖമായതെന്നും നടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button