CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

ജയ ജയ ജയഹേ ചിത്രം കണ്ടിട്ട് ഫോണിലൂടെ ആ ബോളിവുഡ് സൂപ്പർ താരം ഒരുപാട് അഭിനന്ദിച്ചു: ബേസിൽ ജോസഫ്

ചിത്രത്തിലെ അഭിനയത്തെ നടൻ അഭിനന്ദിച്ചതായും ബേസിൽ

ജയ ജയ ജയഹേ ചിത്രം കണ്ടിട്ട് തന്നെ ഒരു പ്രശസ്ത ബോളിവുഡ് താരം അഭിനന്ദിച്ചുവെന്ന് തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ആമിർ ഖാന്റെ അഭിനന്ദനത്തെക്കുറിച്ചാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ് പറഞ്ഞത്. ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തെ നടൻ ആമിർ ഖാൻ അഭിനന്ദിച്ചതായും ബേസിൽ വ്യക്തമാക്കി.

മറ്റു പലരും തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും എന്നാൽ ചെറുപ്പം മുതലേ താൻ സ്നേഹിക്കുന്ന ഒരാളിൽ നിന്ന് അത് നേടുന്നത് വലിയ കാര്യമായാണ് താൻ കരുതുന്നതെന്നും ബേസിൽ കൂട്ടിച്ചേർത്തു. കൂടാതെ കുട്ടിക്കാലം മുതൽ നമ്മൾ ഇഷ്ടപ്പെടുന്ന ഒരാളല്ല. ഇപ്പോഴും ഇഷ്ടമാണെന്നും താരം വ്യക്തമാക്കി.

അതേസമയം ‘ഫാലിമി’ എന്ന ചിത്രത്തിൽ ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത ചിത്രത്തിൽ ജഗദീഷ്, മഞ്ജുപിള്ള തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button