CinemaComing SoonGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

പട്ടം: ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ത്രില്ലർ പ്രണയകഥ തീയേറ്ററിലേക്ക്

ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം ആണ് പട്ടം അവതരിപ്പിക്കുന്നത്

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ത്രില്ലർ പ്രണയകഥ പറയുകയാണ് പട്ടം എന്ന ചിത്രം. രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ്സോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാസിം റഷീദ് നിർമ്മിക്കുന്നു. ചിത്രീകരണം പൂർത്തിയായ പട്ടം ഡിസംബർ മാസം, ക്യപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും.

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ക്യാമ്പസ് പശ്ചാത്തലത്തിൽ ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം ആണ് പട്ടം അവതരിപ്പിക്കുന്നത്. പട്ടത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ യുവാക്കൾക്കിടയിൽ ഹരമായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ അളിയൻ സോംങ് എന്നറിയപ്പെട്ട ഗാനം, ഒരു കോടിയോളം പ്രേക്ഷകരാണ് കണ്ടത്. റീൽസ് ചെയ്യുന്ന ചെറുപ്പക്കാർ ഈ ഗാനം ഏറ്റെടുത്തിരുന്നു. പരിസ്ഥിതി ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയകഥയാണിത്. ആനുകാലിക പ്രസക്തി ഉള്ള വിഷയം, നല്ലൊരു ത്രില്ലർ ചിത്രമായി അവതരിപ്പിച്ചിരിക്കുന്നു.

ബിഗ് സോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാസിം റഷീദ് നിർമ്മിക്കുന്ന പട്ടം, രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ – കവിത വിശ്വനാഥ്, ക്യാമറ – വിപിൻ രാജ്, ഗോപു പ്രസാദ്, എഡിറ്റർ – അനീഷ് കുമാർ, അഖിൽ രാജ് പുതുവീട്ടിൽ, ഗാനങ്ങൾ – രജീഷ് തെറ്റിയോട്, ശ്രീജിത്ത് ജെ.ബി,സംഗീതം – പ്രശാന്ത് മോഹൻ എം.പി, ഗായകർ – ഉണ്ണി മേനോൻ, വിധു പ്രതാപ് ,അഞ്ചു ജോസഫ്, അനാമിക, ആൻസി സജീവ്, ഡോ. പവിത്ര മോഹൻ, ശ്രീജിത്ത്, സൗമ്യ, പശ്ചാത്തല സംഗീതം – ജുബൈർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ – തൊടിയൂർ രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- ക്ലമൻ്റ് കുട്ടൻ, മാനേജർ – ബാരിഷ് ജസീം, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഗാന്ധിക്കുട്ടൻ, അസോസിയേറ്റ് ഡയറക്ടർ – ശാലിനി എസ്.ജോർജ്, ആർട്ട് – റിനീഷ് പയ്യോളി.

മേക്കപ്പ് – രഞ്ജിത്ത് ഹരി, ആക്ഷൻ – ബ്രൂസ്‌ലി രാജേഷ്, കോസ്റ്റ്യൂം – ഷംനാദ് പറമ്പിൽ, കാസ്റ്റിംഗ് ഡയറക്ടർ – ഷംനാദ് പറമ്പിൽ, ഡിസൈൻ – റോസ് മേരി ലില്ലു, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – കൃപാ നിധി സിനിമാസ്. ചിറ്റുഎബ്രഹാം, ശ്രീദർശ്,ജാസിം റഷീദ്, മാത്യൂ ജോറ്റി, ജിഷ്ണു, റിഷ, ശരണ്യ ,ലയന, ബിനീഷ് ബാസ്റ്റിൻ, ജൂഹി, ജയൻ ചേർത്തല, ബാലാജി ശർമ, ശ്രീകുമാർ, റിയാസ്, ഷിബു ലബാൻ, അപർണ്ണ ,അനാമിക, തുടങ്ങിയവർ അഭിനയിക്കുന്നു. ഡിസംബർ മാസം കൃപാനിധി സിനിമാസ് പട്ടം തീയേറ്ററിലെത്തിക്കും.

 

shortlink

Post Your Comments


Back to top button