BollywoodCinemaGeneralLatest NewsNEWSWOODs

തിയേറ്ററിലെ ആരാധകരുടെ പടക്കം പൊട്ടിക്കൽ: പ്രതികരിച്ച് നടൻ സൽമാൻ ഖാൻ

പടക്കം പൊട്ടിച്ച സംഭവം ട്രോളുകളിലും ഇതോടെ നിറഞ്ഞിരിക്കുകയാണ്

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ ടൈഗർ 3 യുടെ പ്രദർശനത്തിനിടെ ആരാധകർ തിയേറ്ററിൽ പടക്കം പൊട്ടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഏറെ കാലത്തിന് ശേഷമെത്തിയ സൽമാൻ ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. അതിനിടയ്ക്കാണ് തിയേറ്ററിൽ നിന്നുള്ള പടക്കം പൊട്ടിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ദീപാവലി ദിനത്തിൽ ചിത്രം കണ്ട മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു തിയേറ്ററിനുള്ളിലാണ് ആരാധകർ പടക്കം പൊട്ടിച്ച് ആഘോഷമാക്കിയത്. വീഡിയോ പുറത്ത് എത്തിയതോടെ വ്യാപക വിമർശനങ്ങളാണ് താരത്തിന്റെ ആരാധകരുടെ നേരേ ഉയർന്നത്.

തിയേറ്ററിൽ പടക്കം പൊട്ടിച്ച സംഭവം ട്രോളുകളിലും ഇതോടെ നിറഞ്ഞിരിക്കുകയാണ്. ടൈഗർ 3 സമയത്ത് തിയേറ്ററുകൾക്കുള്ളിൽ പടക്കം പൊട്ടിച്ചതിനെക്കുറിച്ച് കേട്ടു,  അപകടകരമാണ്,  നമ്മളെയും മറ്റുള്ളവരെയും അപകടത്തിലാക്കാതെ നമുക്ക് സിനിമ ആസ്വദിക്കാം, സുരക്ഷിതമായിരിക്കുക എന്നാണ് സൽമാൻ ആരാധകർക്കായി കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button