ഭദ്ര ഗായത്രി പ്രോസക്ഷൻസിന്റെ ബാനറിൽ സെർജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്യുന്ന ഗാർഡിയൻ എയ്ഞ്ചൽ എന്ന സിനിമയിലെ
‘ഡും ഡക്കട് ഡും ഡും ഡക്കട്’ എന്ന തുടങ്ങുന്ന ഗാനത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ റീലീസായി. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം റിലീസ് ചെയ്തത്. ജ്യോതിഷ് കാശിയുടെ വരികൾക്ക് റാം സുരേന്ദർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ദുർഗ വിശ്വനാഥ്, ഫ്രാങ്കോ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നേരത്തെ, ജ്യോതിഷ് കാശിയുടെ വരികൾക്ക് റാം സുരേന്ദർ സംഗീതം നൽകിയ ‘കുഞ്ഞിമല’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ പുറത്തുവന്നിരുന്നു. നാടൻ ശീലിന്റെ മനോഹാരിത നഞ്ചിയമ്മയുടെ ശബ്ദത്തിലൂടെ ഒരിക്കൽ കൂടി അനുഭവിച്ചറിയാൻ കഴിഞ്ഞു. നഞ്ചിയമ്മയ്ക്കൊപ്പം സന്നിദാനന്ദനും കൂടി ചേർന്നതോടെ ഗാനം ശ്രദ്ധേയമായ. നഞ്ചിയമ്മ, മധു ബാലകൃഷ്ണൻ, മൃദുല വാരിയർ, സൂരജ് സന്തോഷ്, സന്നിദാനന്ദൻ, ദുർഗ വിശ്വനാഥ്, ഫ്രാങ്കോ തുടങ്ങിയവരോടൊപ്പം ശാലിനി രാജേന്ദ്രൻ, ഗൗരി ഗിരീഷ് എന്നിവരും ഗാനമാലപിക്കുന്നുണ്ട്.
ലത ദാസ്, ശോഭിക ബാബു എന്നിവരാണ് നായികമാർ. രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്മിപ്രിയ, ഷാജു ശ്രീധർ, ഗിന്നസ് പക്രു, തുഷാര പിള്ള, മായ സുരേഷ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ എന്നിവർക്കൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. സെര്‍ജന്റ് സാജു എസ്. ദാസ് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു. സിനിമയുടെ പൂജ, പാലക്കാട് കരിങ്കരപ്പുള്ളി കാരുണ്യ ഓള്‍ഡ് ഏജ് ഹോമിൽ വെച്ചായിരുന്നു നടന്നത്.
Post Your Comments