CinemaGeneralLatest NewsMollywoodNEWSWOODs

സിനിമക്കായി അനധികൃതമായി പാടം മണ്ണിട്ട് നികത്തി, പൃഥിരാജ് ചിത്രത്തിന്റെ സെറ്റ് നിർമ്മാണത്തിന് വിലക്ക്

പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ നടപടിയെടുക്കുകയായിരുന്നു

പൃഥ്വിരാജിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ സിനിമയുടെ സെറ്റിന്റെ നിർമാണം നഗരസഭാ കൗൺസിൽ തടഞ്ഞു. അനധികൃതമായി നികത്തിയ ഭൂമിയിൽ സിനിമാ സെറ്റ് നിർമാണത്തിനെതിരെ നഗരസഭാ കൗൺസിൽ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.

വെട്ടിക്കാനക്കുടി വി.സി. ജോയിയുടെ മകൻ ജേക്കബ് ജോയിയുടെ ഉടമസ്ഥതയിൽ കാരാട്ട് പള്ളിക്കരയിലാണ് അമ്പലത്തിന്റെ മാതൃകയിൽ പണി നടന്നുകൊണ്ടിരുന്നത്.

പാടം മണ്ണിട്ട് നികത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ നടപടിയെടുക്കുകയായിരുന്നു. സെറ്റ് നിർമാണത്തിന് നഗരസഭ അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button