BollywoodCinemaGeneralLatest NewsNEWSWOODs

ശസ്ത്രക്രിയക്ക് വിധേയയായി നടി സീനത്ത് അമൻ

തന്റെ ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്

നാല് പതിറ്റാണ്ടിലേറെയായി തന്റെ അഭിനയത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടി സീനത്ത് അമൻ ശസ്ത്രക്രിയക്ക് വിധേയയായി. ഗുരുതരമായ നേത്രരോഗം ബാധിച്ചതോടെയാണ് നടിക്ക് ശസ്ത്രക്രിയ വേണ്ടിവന്നതെന്നാണ് റിപ്പോർട്ടുകൾ.

സോഷ്യൽ മീഡിയയിൽ സജീവമായ സീനത്ത് അമൻ തന്റെ വിവിധ പോസ്റ്റുകൾ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുള്ള താരം കൂടിയാണ്. സീനത്ത് അമൻ ആശുപത്രിയിൽ നിന്നുള്ള തന്റെ ഏതാനും ചിത്രങ്ങളും   പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി നേത്ര സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ താനതത്ര കാര്യമാക്കിയിരുന്നില്ലെന്നുമാണ് നടി പറഞ്ഞത്.

എന്നാൽ കുറച്ച് വർഷങ്ങളായി എന്റെ വലത് കണ്ണിനെ ഈ രോഗം വളരെ ബാധിച്ചിരുന്നു. അതെല്ലാം എന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിച്ചു, ഇനിയും ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായതോടെയാണ് സർജറി ചെയ്യാൻ തീരുമാനിച്ചതെന്നും സർജറി കഴിഞ്ഞ് താൻ സുഖമായിരിക്കുന്നുവെന്നും നടി വ്യക്തമാക്കി. കണ്ണിനോ മറ്റോ എന്തെങ്കിലും മാറ്റമുണ്ടായാൽ അതിന്റെ അനന്തരഫലങ്ങൾ ഭയാനകമാണെന്നും ചികിത്സ തക്ക സമയത്ത് നടത്തണമെന്നും നടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button