CinemaGeneralLatest NewsMollywoodNEWSWOODs

വാലിബനായി ആദ്യം കണ്ടപ്പോഴെ ഞാൻ പറഞ്ഞു, ഇത് പൊളിച്ചു ലാലേട്ടാ: ഹരീഷ് പേരടി

തല പൊന്തിച്ചപ്പോളാണ് ഞാൻ മൂപ്പരെ വാലിഭനായി ആദ്യം കാണുന്നത്

ഒരു നടനെന്ന രീതിയിൽ മോഹൻലാൽ വലിയ പ്രചോദനമാണെന്ന് ഹരീഷ് പേരടി. ഇരുവരുടെയും പുതിയ ചിത്രമായ വാലിബന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടി കുറിച്ചത്.

കുറിപ്പ് വായിക്കാം

വാലിഭന്റെ പൂജക്ക് ലാലേട്ടൻ രാജസ്ഥാനിൽ എത്തിയ ദിവസം ഞങ്ങൾ വിശേഷങ്ങൾ കൈമാറി പിരിഞ്ഞു, അതിന്റെ അടുത്ത ദിവസം രാജസ്ഥാനിലെ ഒരു കാള വണ്ടിയുടെ പിന്നിൽ മൂപ്പര് വാലിഭനായി കാലും തൂക്കിയിട്ട് ഇരിക്കുന്നുണ്ടായിരുന്നു.

സത്യത്തിൽ തലയും താഴ്ത്തി എന്റെ കാപാത്രത്തെ മാത്രം ചിന്തിച്ച് നടന്ന ഞാൻ ആദ്യം മൂപ്പരെ കണ്ടില്ല, തെട്ടടുത്ത് എത്തി കുറച്ച് നേരം കഴിഞ്ഞ് തല പൊന്തിച്ചപ്പോളാണ് ഞാൻ മൂപ്പരെ വാലിഭനായി ആദ്യം കാണുന്നത്.

സ്ക്രിപ്റ്റ് മുഴുവൻ വായിച്ച് പഠിച്ച ഞാൻ വാ പൊളിച്ച് ഒരു സെക്കൻഡിന്റെ ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു “ലാലേട്ടാ ഇത് പൊളിച്ചു” എന്ന്, (ഫസ്റ്റ്ലുക്ക് പോസ്റ്റർ കണ്ട എല്ലാ മനുഷ്യർക്കുമുണ്ടായ വികാരം), അപ്പോൾ മൂപ്പര് “എന്നോട് I Love U ന്ന് പറ” എന്ന് പറഞ്ഞതിനുശേഷം ചിരിക്കുന്ന വന്ദനത്തിലെ ആ ചിരി ചിരിച്ച് എന്നോട് ചോദിച്ചു “ഹരീഷ് സ്ക്രിപ്റ്റ് മുഴുവൻ വായിച്ചില്ലേയെന്ന്” വായിച്ചു എന്ന് തലകുലുക്കി ശരീരഭാഷയിലൂടെ പറഞ്ഞ ഞാൻ ഒറ്റക്ക് മാറി നിന്ന് എന്റെ മനസ്സിനോട് ഉറക്കെ പറഞ്ഞു, എന്റെ സ്വപനങ്ങളെ കൂടുതൽ ഭംഗിയാക്കുന്നവരെ ഞാൻ കൂടെ കൂട്ടുമെന്ന്.

കാലവും ദൈവവും ഈ മനുഷ്യനെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഒരു നടൻ എന്ന നിലയിൽ വലിയ പ്രചോദനമാണ് എന്നിൽ ഉണ്ടാക്കിയത്..എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകൾ, ലാൽ സലാം ലാലേട്ടാ. 

shortlink

Related Articles

Post Your Comments


Back to top button