BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

കിംങ് ഖാന്റെ ജൻമദിനാഘോഷം, 17 പേരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി

താരത്തെ ഒരു നോക്ക്‌ കാണാൻ ശ്രമിക്കുന്നതിനിടെയാണ്‌ ദാരുണ സംഭവം

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ 58-ാം ജന്മദിനത്തിൽ ആശംസകൾ അറിയിക്കാൻ അ​ദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ വ്യക്തികളിൽ നിന്ന് മോഷ്ടിച്ച ഫോണുകളുടെ എണ്ണവുമായി ബാന്ദ്ര പോലീസ്. 17 ഫോണുകളാണ് ഇത്തരത്തിൽ മോഷണം പോയിരിക്കുന്നത്.

ഷാരൂഖ്‌ ആരാധകരുടെ പിറന്നാൾ ദിനത്തിൽ നടന്റെ വീടായ മന്നത്തിന്‌ പുറത്ത്‌ താരത്തെ ഒരു നോക്ക്‌ കാണാൻ ശ്രമിക്കുന്നതിനിടെയാണ്‌ ദാരുണ സംഭവം. ഇത്തരത്തിൽ 23 കാരനായ ഫോട്ടോഗ്രാഫറാണ് ആദ്യ പരാതി നൽകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മന്നത്തിന് പുറത്ത് താരത്തെ കാണാനായി കാത്തിരിക്കുകയായിരുന്നു, പുലർച്ചെയാണ് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി മനസിലായതെന്ന് പരാതിക്കാരൻ.

താരത്തിന്റെ കൂടുതൽ ആരാധകർ സമാനമായ പരാതിയുമായി എത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. എല്ലാ വർഷവും, നവംബർ 2 ന് ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിക്കാൻ നൂറുകണക്കിന് ആരാധകരാണ് ഷാരൂഖിന്റെ ബംഗ്ലാവിന് പുറത്ത് എത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങളുണ്ടായിട്ടും ജനക്കൂട്ടത്തെ മുതലെടുത്ത് മോഷ്ടാക്കൾ ഫോണുകൾ മോഷ്ടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 

shortlink

Post Your Comments


Back to top button