CinemaGeneralKollywoodLatest NewsNEWSSocial MediaWOODs

കോടികൾ വാരി വിശാൽ ചിത്രം മാർക്ക് ആന്റണി, സംവിധായകന് ആഡംബര കാർ സമ്മാനിച്ച് നിർമ്മാതാവ്

2023-ൽ ഏറ്റവുമധികം കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി മാർക്ക് ആന്റണി മാറി

വിശാലും എസ് ജെ സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാർക്ക് ആന്റണി വൻ വിജയമായിരുന്നു. 2023-ൽ ഏറ്റവുമധികം കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി മാർക്ക് ആന്റണി മാറിയിരുന്നു. വിശാലിന്റെ നൂറ് കോടി ചിത്രമായിരുന്നു ഇത്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്,.

ഈ മനോഹരമായ ബിഎംഡബ്ല്യു എനിക്ക് സമ്മാനിച്ചതിന് നന്ദി, ഈ വിജയം ഞങ്ങളുടെ ടീമിന്റേതാണ് എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് വിനോദ് കുമാറിൽ നിന്ന് സമ്മാനം വാങ്ങി സംവിധായകൻ കുറിച്ചത്. ചിത്രത്തിന്റെ സംഗീതം ജിവി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും എഡിറ്റിംഗ് വിജയ് വേലുക്കുട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്.

റിതു വർമ്മ, സുനിൽ, സെൽവരാഘവൻ, വൈ ജി മഹേന്ദ്രൻ, അഭിനയ, റെഡിൻ കിംഗ്‌സ്‌ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button