CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഇത് മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്: കളമശ്ശേരി സ്‌ഫോടനത്തിൽ പ്രതികരിച്ച് ഷെയിൻ നിഗം

കൊച്ചി: കളമശ്ശേരിയിൽ നടന്ന സ്‌ഫോടനത്തിൽ പ്രതികരിച്ച് നടൻ ഷെയിൻ നിഗം രംഗത്ത്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നിരിക്കുന്നതെന്നും ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റരുതെന്നും ഷെയിൻ നിഗം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഷെയിൻ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്. ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.’

സൗഹൃദത്തോടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയത്, അവരും ചിരിച്ചു കൊണ്ടാണ് നില്‍ക്കുന്നത്: ഭാഗ്യലക്ഷ്മി

ഞായറാഴ്ച രാവിലെയാണ് കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു, 25 പേർക്ക് പരിക്കേറ്റു. അതിൽ ആറ് പേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടക്കുമ്പോൾ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button