BollywoodCinemaGeneralLatest NewsNEWSWOODs

ഐഫോൺ മോഷ്ടിച്ചത് തരാം, പകരം ക്യാൻസർ രോ​ഗിയായ സഹോദരനെ സഹായിക്കണമെന്ന് അഭ്യർത്ഥന: വാർത്ത പങ്കുവച്ച് ഉർവശി

ഫോൺ കണ്ടെത്തിയിരിക്കുകയാണ് സൂപ്പർ മോഡലും നടിയുമായി ഉർവശി

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ നടിയുടെ 24 കാരറ്റ് സ്വർണ്ണ ഐഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് ഉർവശി റൗട്ടേല പരാതിയുമായി എത്തിയിരുന്നു. നടിയെ അമ്പരപ്പിച്ച ഒരു ഇമെയിൽ ലഭിച്ചതോടെ തന്റെ ഫോൺ കണ്ടെത്തിയിരിക്കുകയാണ് സൂപ്പർ മോഡലും നടിയുമായി ഉർവശിയിപ്പോൾ.

തന്റെ നഷ്ടപ്പെട്ട ഐഫോൺ, ആഡംബര 24 കാരറ്റ് സ്വർണ്ണ പതിപ്പ് കാണാതായത് കയ്യിലുണ്ടെന്ന് അവകാശപ്പെട്ട ഒരു ആരാധകന്റെ ഇമെയിൽ ആയിരുന്നു നടിക്ക് ലഭിച്ചത്. എന്റെ കയ്യിൽ നിങ്ങൾ അന്വേഷിക്കുന്ന വിലപ്പെട്ട ഫോൺ ഉണ്ട്. നിങ്ങൾക്കത് വേണമെങ്കിൽ, എന്റെ സഹോദരനെ ക്യാൻസറിൽ നിന്ന് രക്ഷിക്കാൻ നിങ്ങൾ എന്നെ സഹായിക്കണം.

സ്റ്റേഡിയത്തിൽ വെച്ചാണ് ഉർവ്വശി റൗട്ടേലക്ക് തന്റെ 24 കാരറ്റ് സ്വർണ്ണ ഐഫോൺ നഷ്ടപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സഹായം തേടി ഉർവശി എത്തിയിരുന്നു. തുടർന്നാണ് അമ്പരപ്പിക്കുന്ന മെയിൽ നടിക്ക് ലഭിച്ചത്. ഫോൺ തിരികെ ലഭിക്കാൻ സഹായിക്കുന്ന വ്യക്തിക്ക് പ്രതിഫലം നൽകുമെന്ന് അടുത്തിടെ നടി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button