CinemaGeneralKeralaLatest NewsMollywoodNEWSWOODs

രാഷ്ട്രീയമായി ഇപ്പോഴും എന്റെ മനസ്സിൽ ആവേശമാണ് വിഎസ് അച്യുതാനന്ദൻ എന്ന വ്യക്തി: ഹരീഷ് പേരടി

എല്ലാ കാലത്തും വേലിക്ക് പുറത്തുള്ളവരെയും അവരുടെ മനുഷ്യപക്ഷ രാഷ്ട്രീയത്തെയും പരിഗണിച്ചു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാളാണ്. ഈ നൂറാം വയസ്സിലും ആ വലിയ മനുഷ്യന് വേലിക്കകത്തുള്ളവരെ തിരുത്താൻ കെൽപ്പുണ്ടെന്ന് ഞാൻ കരുതുന്നു. കണ്ണടകൾക്ക് സ്ഥാനം തെറ്റിയാലും കാഴ്ച്ചക്ക് ഭംഗം വരാത്ത പ്രിയ സഖാവേ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് നടൻ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന പ്രിയപ്പെട്ട സഖാവ് വിഎസ്. എല്ലാ കാലത്തും വേലിക്ക് പുറത്തുള്ളവരെയും അവരുടെ മനുഷ്യപക്ഷ രാഷ്ട്രീയത്തെയും പരിഗണിച്ചു എന്നതുതന്നെയാണ് ആ മനുഷ്യൻ രാഷ്ട്രീയമായി ഇപ്പോഴും എന്റെ മനസ്സിൽ ആവേശമാവുന്നത്.

മരിച്ചെന്ന് കരുതി പാറമടയിൽ ഉപേക്ഷിച്ച ശവശരീരങ്ങൾക്കിടയിൽ നിന്ന് ജീവന്റെ തുടിപ്പു ബാക്കിയുള്ള അയാൾ ഇഴഞ്ഞ് കയറി വന്ന് സാധാരണ മനുഷ്യർക്കിടയിൽ, തൊഴിലാളികൾക്കിടയിൽ ചരിത്രം സൃഷ്ടിച്ചെങ്കിൽ. ഈ നൂറാം വയസ്സിലും ആ വലിയ മനുഷ്യന് വേലിക്കകത്തുള്ളവരെ തിരുത്താൻ കെൽപ്പുണ്ടെന്ന് ഞാൻ കരുതുന്നു.

കണ്ണടകൾക്ക് സ്ഥാനം തെറ്റിയാലും കാഴ്ച്ചക്ക് ഭംഗം വരാത്ത പ്രിയ സഖാവേ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

shortlink

Related Articles

Post Your Comments


Back to top button