BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

അശ്ലീല ചിത്രം നിർമ്മിച്ചതിന് ജയിലിലായ സ്വന്തം കഥ, പുത്തൻ ചിത്രവുമായി ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെത്തുന്നു

ജയിൽ മോചിതനായതു മുതൽ ഈ ചിത്രത്തിന് പിന്നാലെയായിരുന്നു താനെന്നും നടൻ

ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അടുത്തിടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിന് ജയിലിലായിരുന്നു. ബോളിവുഡിനെ ഞെട്ടിച്ച അശ്ലീല നിർമ്മാണ ചിത്രങ്ങളുടെ തോഴനായിരുന്ന രാജ് കുന്ദ്രയുടെയും ഭാര്യയും നടിയുമായ ശിൽപ്പ ഷെട്ടിയുടെയും വൻ ജനപ്രീതിയും ഇതോടെ ഇടിഞ്ഞിരുന്നു.

രാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുടി 69 എന്ന ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അശ്ലീല സിനിമാ കേസിൽ രാജിന്റെ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട്, മുംബൈയിലെ ആർതർ റോഡ് ജയിലിൽ അനുഭവിച്ച അനുഭവത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഈ ചിത്രമെന്നും രാജ് പറയുന്നു.

2021-ൽ രാജിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ‘ബ്രേക്കിംഗ് ന്യൂസ്’ കൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. രാജ് കുന്ദ്രയുടെ വരാനിരിക്കുന്ന ചിത്രം UT69 നവംബർ 3 ന് റിലീസ് ചെയ്യുമെന്നാണ് വിവരം. ജയിൽ മോചിതനായതു മുതൽ ഈ ചിത്രത്തിന് പിന്നാലെയായിരുന്നു താനെന്നും നടൻ. രാജ് കുന്ദ്രയും ശിൽപ ഷെട്ടിയും 2009 ൽ വിവാഹിതരായവരാണ്. മകൻ വിയാന്റെയും മകൾ സമീഷയുടെയും മാതാപിതാക്കളായി സന്തോഷ ജീവിതം നയിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ.

 

 

 

shortlink

Related Articles

Post Your Comments


Back to top button