BollywoodCinemaGeneralLatest NewsNEWSWOODs

ലിപ് ലോക്ക് ചെയ്യാൻ വാങ്ങിയത് വൻ പ്രതിഫലം, ബോളിവുഡിൽ ഒരു കൈ നോക്കാൻ രശ്മിക മന്ദാന

രൂപ അധികമായി ആവശ്യപ്പെട്ടെന്നാണ് പുതിയ വാർത്തകൾ

അടുത്തിടെ, രശ്മിക മന്ദാന രൺബീർ കപൂറിനൊപ്പം ചുംബിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായി മാറിയിരുന്നു. അനിമൽ എന്ന ചിത്രത്തിലേതാണ് പുറത്തിറങ്ങിയ ചൂടൻ രം​ഗങ്ങൾ. സിനിമയിലെ ലിപ് ലോക്കിനും തീവ്ര പ്രണയ രംഗങ്ങൾക്കും രശ്മിക 20 ലക്ഷം രൂപ അധികമായി ആവശ്യപ്പെട്ടെന്നാണ് പുതിയ വാർത്തകൾ പ്രചരിക്കുന്നത്.

നിർമ്മാതാക്കളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തിൽ വന്നിട്ടില്ല. രൺബീറും രശ്മികയും ഒന്നിക്കുന്ന അനിമൽ ഒട്ടുമിക്ക ഭാഷകളിലുമായി പുറത്തിറങ്ങും. തെന്നിന്ത്യൻ സൂപ്പർ നായികയായ രശ്മികക്ക് ചുംബന രംഗങ്ങൾക്കായി പ്രത്യേകം പ്രതിഫലം നൽകിയതായി പ്രചരിക്കുന്ന വാർത്തകളോട് നടി പ്രതികരിച്ചിട്ടില്ല.

ബോളിവുഡ് നായകൻ രൺബീർ കപൂറിനൊപ്പം ടോളിവുഡ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഡ്രാമയാണ് അനിമൽ. അർജുൻ റെഡ്ഡി, കബീർ സിംഗ് തുടങ്ങിയ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം സന്ദീപ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് രശ്മികയും ലിപ് ലോക്ക് സീനുകളും.

shortlink

Related Articles

Post Your Comments


Back to top button