CinemaGeneralLatest NewsMollywoodNEWS

വാണി വിശ്വനാഥ് പത്തു വർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തുന്ന ‘ആസാദി’: ടൈറ്റിൽ ലോഞ്ച് നടത്തി

കൊച്ചി: മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആസാദി എന്ന് നാമകരണം ചെയ്തു. ലിറ്റിൽ ക്രൂ ഫിലിംസിൻ്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. വാണി വിശ്വനാഥ് പത്തു വർഷത്തെ ഇടവേളക്കുശേഷം മികച്ച ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കന്ന ഈ ചിത്രത്തിൽ രവീണ രവിയാണ് നായിക. മാമന്നൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ രവീണയുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക. ടിജി രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, അഭിരാം, ഫൈസൽ, ജീലു ജോസഫ്, വിജയകുമാർ (കാപ്പ ഫെയിം) ആൻ്റണി ഏലൂർ, അസിൻ, ബിനോ, ആശാ മഠത്തിൽ എന്നിവരും പ്രധാന താരങ്ങളാണ്.

വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും: ‘VD13 / SVC54’ൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന്
സംവിധായകൻ സാഗറിൻ്റേതാണു തിരക്കഥ, ഗാനങ്ങൾ – ഹരി നാരായണൻ, സംഗീതം – വരുൺ ഉണ്ണി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി,
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം – സഹസ് ബാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശരത് സത്യ, പ്രൊജക്റ്റ് ഡിസൈനർ – സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യു്ട്ടീവ്സ് – പ്രതാപൻ കല്ലിയൂർ, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- ആൻ്റണി ഏലൂർ.

വാഴൂർ ജോസ്.
ഫോട്ടോ – ഷിജിൻ.

shortlink

Related Articles

Post Your Comments


Back to top button