CinemaGeneralKeralaLatest NewsMollywoodNEWSSocial Media

സിനിമയാണ് എങ്കിലും കണ്ണൂർ സ്ക്വാഡിൽ നായിക ഇല്ലാത്തതെന്ത് കൊണ്ട്? നായിക വേണം: ഷാഹിദ കമാൽ

ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്

മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് കണ്ട് അഭിനന്ദനവുമായി വനിതാ കമ്മീഷൻ അം​ഗം ഷാഹിദ കമാൽ. പ്രമേയം ഏതായാലും ഒരു സിനിമയാകുമ്പോൾ അതിൽ നായിക വേണ്ടേ എന്നാണ് ഷാഹിദ കമാൽ ചോദിക്കുന്നത്. മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച സിനിമയുടെ പോസ്റ്ററിന്റെ താഴെയാണ് ഷാഹിദ കമന്റുമായെത്തിയത്.

സ്പെഷ്യൽ സ്ക്വാഡിനെ പറ്റി, ലോക്കൽ പോലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു, ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പോലിസും നല്ലതാണ്, പിന്നെ മറ്റൊന്ന് പ്രമേയം എന്താണങ്കിലും സിനിമയല്ലേ, ഒരു നായിക വേണ്ടേയെന്നാണ് ചോദിക്കുന്നത്.

ഷാഹിദ കമാൽ കുറിച്ച കമന്റ് വായിക്കാം

കണ്ണൂർ സ്ക്വാഡ് കണ്ടു. തിയേറ്ററിൽ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങൾ. ഒരു റിയൽ സ്റ്റോറി പോലിസുകാരേയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞ ചിലത്
കണ്ണൂർ സ്ക്വാഡിൽ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്.

സ്പെഷ്യൽ സ്ക്വാഡിനെ പറ്റി, ലോക്കൽ പോലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു, ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പോലിസും നല്ലതാണ്, പിന്നെ മറ്റൊന്ന് പ്രമേയം എന്താണങ്കിലും സിനിമയല്ലേ, ഒരു നായിക വേണ്ടേ ?

 

shortlink

Related Articles

Post Your Comments


Back to top button