GeneralLatest NewsNEWSTollywoodWOODs

ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് കാർ: യുവനടന്‍ അറസ്റ്റില്‍

ശനിയാഴ്ച രാത്രി 9:45 ഓടെ വസന്തപുര പ്രധാന റോഡിലായിരുന്നു അപകടം നടന്നത്.

അമിത വേഗതയിൽ പാഞ്ഞ കാറിടിച്ച് കാൽനടയാത്രക്കാരായ ദമ്പതികളിൽ ഒരാൾ മരിച്ചു. സംഭവത്തിൽ തെന്നിന്ത്യൻ നടൻ അറസ്റ്റിൽ.

കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ വച്ച്‌ ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചത്. ഭാര്യമരിച്ചു, ഭര്‍ത്താവ് ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 9:45 ഓടെ വസന്തപുര പ്രധാന റോഡിലായിരുന്നു അപകടം നടന്നത്.

read also: കണ്ണൂര്‍ സ്ക്വാഡ് സൂപ്പര്‍ഹിറ്റ്: അണിയറപ്രവർത്തകർക്കൊപ്പം വീട്ടിൽ വിജയം ആഘോഷിച്ച്‌ മമ്മൂട്ടി

കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. നടനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഭാര്യ പ്രേമ (48) ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു, ഭര്‍ത്താവ് കൃഷ്ണ (58) കാലുകള്‍ക്കും തലയ്‌ക്കും വയറിനും പരിക്കേറ്റ് ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments


Back to top button