CinemaComing SoonKollywoodLatest News

ലിയോക്കായാണ് കാത്തിരിക്കുന്നത്, എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് വിജയ്: വൈറലായി ഷാരൂഖ് ഖാന്റെ കുറിപ്പ്

വിജയുടെ അഭിനയം തനിക്ക് ഇഷ്ടമാണെന്നും ബോളിവുഡ് കിംങ് ഖാൻ

ഷാരൂഖ് ഖാൻ തന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ജവാന്റെ വിജയത്തിലാണ് ഇപ്പോഴുള്ളത്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ജവാൻ. ചിത്രം അടുത്തിടെ 1000 കോടി ക്ലബ്ബിൽ പ്രവേശിച്ചിരുന്നു.

തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയിന്റെ അടുത്ത സിനിമയായ ലിയോ കാണാനുള്ള തന്റെ ആകാംക്ഷ എസ്ആർകെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ലിയോക്കായാണ് കാത്തിരിക്കുന്നത്, എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് വിജയ് എന്നും ഷാരൂഖ് ഖാൻ കുറിച്ചിട്ടുണ്ട്. പരസ്‌പര ബഹുമാനവും ആദരവും പ്രകടിപ്പിക്കാനുള്ള ഒരു അവസരവും രണ്ട് വലിയ സൂപ്പർ താരങ്ങളും പാഴാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അഭിനയത്തിൽ ഏറ്റവും ഉന്നതങ്ങളിൽ നിൽക്കുന്ന രണ്ട് സൂപ്പർ താരങ്ങൾ എത്ര രസകരമായാണ് വിജയങ്ങളിൽ അഭിനന്ദിക്കുന്നത് എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

ജനങ്ങളെ ആകർഷിക്കുന്ന ഒരു പ്രകടനം എങ്ങനെ നൽകാമെന്ന് മനസിലാക്കാൻ വിജയുടെ സിനിമകൾ പഠിച്ചുവെന്ന് എസ്ആർകെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയുടെ അഭിനയം തനിക്ക് ഇഷ്ടമാണെന്നും ബോളിവുഡ് കിംങ് ഖാൻ തുറന്ന് പറഞ്ഞിരുന്നു. അറ്റ് ലീക്കും മുഴുവൻ ടീം അം​ഗങ്ങൾക്കും നിങ്ങൾ‌ക്കും ആശംസകൾ, നന്ദി എന്നാണ് വിജയ് ഇതിന് മറുപടി നൽകിയത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button