CinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങളുമായി ‘പാരനോർമൽ പ്രൊജക്ട്’: ട്രെയ്‌ലർ പുറത്ത്

കൊച്ചി: പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഇംഗ്ളീഷ് ഹൊറർ ചിത്രം പാരനോർമൽ പ്രൊജക്ടിന്റെ ട്രെയ്‌ലർ റിലീസായി. എസ്എസ്‌ ജിഷ്ണുദേവ് സംവിധാനം നിർവഹിച്ച്‌ ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരുക്കിയ ചിത്രം, അമേരിക്കൻ ഫിലിം വിതരണ കമ്പനി ആയ ഡാർക്ക് വെബ് ഫിലിംസ് ആണ് പുറത്തിറക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ് ആയ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർണാൻഡോസ് എന്നിവരുടെ കേസ് ഡയറികളാണ് സിനിമയിലുടനീളം അവതരിപ്പിക്കുന്നത്.

തികച്ചും വ്യത്യസ്തമായ രീതിയിലാണ് സിനിമയുടെ ആഖ്യാന ശൈലി. സൗത്ത് ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഈ ഹൊറർ സിനിമയിൽ ഷാഡോ സിനിമാറ്റോഗ്രഫി ആണ് ഉപയോഗിച്ചിരിക്കുന്നത്.പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോളേജ് ബിൽഡിംഗിൽ അധികൃതരുടെ നിർദ്ദേശപ്രകാരം എത്തുന്ന പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ്, അവർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.

ഭർത്താവിന് സംശയരോഗം, നേരിട്ടത് പീഡനം: ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് വിവാഹമെന്ന് നടി രാധ

പല യഥാർത്ഥ സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ എസ്എസ്‌ ജിഷ്ണു ദേവ് തന്നെയാണ്. ട്രെയ്‌ലർ പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈൻ എന്നിവ നിർവഹിച്ചിരിക്കുന്നത് എബിൻ എസ് വിൻസെന്റ് ആണ്.

സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, സുദർശനൻ റസ്സൽപുരം, ജലത ഭാസ്കർ, ചിത്ര, അവന്തിക, അമൃത് സുനിൽ, നൈതിക്, ആരാധ്യ, മാനസപ്രഭു, ഷാജി ബാലരാമപുരം, അരുൺ എ ആർ, റ്റി സുനിൽ പുന്നക്കാട്, സുരേഷ് കുമാർ, ചാല കുമാർ എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിനിമയുടെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ വിഷ്‌ണു ജെഎസ് ആണ്. പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സൗരവ് സുരേഷ്. ജമ്പ് സ്കെയർ ധാരാളം ഉള്ള ഈ സിനിമയിൽ സ്പെഷ്യൽ മേയ്ക്കപ്പ് ചെയ്തിരിക്കുന്നത് ഷൈനീഷ എം എസ് ആണ്. സിനിമയുടെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് റ്റി സുനിൽ പുന്നക്കാട് ആണ്. പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത് വിനിൽ രാജ്, സ്പ്ളെൻഡിഡ് ഒലയോ, പ്രജിൻ വികെ എന്നിവർ ചേർന്നാണ്. പിആർഓ: അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button