CinemaComing SoonKeralaLatest NewsMollywoodNEWS

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്കായി സാക്ഷാൽ ലാലേട്ടൻ നിറഞ്ഞാടുന്ന പോസ്റ്റർ, ലിജോയോട് ഹരീഷ് പേരടി

സ്വന്തം സിനിമകൾ കൊണ്ട് മലയാളിയുടെ മനസ്സിൽ സ്നേഹം വിതച്ചവൻ

വ്യത്യസ്തമായ പ്രമേയങ്ങളും ചിത്രങ്ങളും കൊണ്ട് പ്രേക്ഷകനെ അമ്പരപ്പിക്കുന്ന സംവിധായകനാണ് ലിജോ പെല്ലിശ്ശേരി. യുവ സംവിധായകരുടെ മുൻപന്തിയിൽ സ്ഥാനം ഉറപ്പിച്ചതിന്റെ കാരണവും അതാണ്.

നാൽപ്പത്തി അഞ്ചാം പിറന്നാൾ ആഘോഷിച്ച സംവിധായകന് ആശംസകൾ കുറിച്ച് വരാൻ പോകുന്ന പുത്തൻ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പോസ്റ്ററും പങ്കുവച്ചിരിക്കുകയാണ് ഹരീഷ് പേരടി. സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ് ലഭിച്ച പോസറ്ററാണിത്. പ്രിയപ്പെട്ട ലിജോ, ജോസ് പല്ലിശ്ശേരി എന്ന കരുത്തനായ നാടകക്കാരന്റെ മകനെ, തിലകൻ ചേട്ടന്റെയും ലോഹിയേട്ടന്റെയും നാടക കളരികളിൽ പിച്ചവെച്ച് നടന്നവനെ, സ്വന്തം സിനിമകൾ കൊണ്ട് മലയാളിയുടെ മനസ്സിൽ സ്നേഹം വിതച്ചവനെ, ഇന്ന് നിങ്ങൾ ലോകം മുഴുവനുമുള്ള സിനിമാപ്രേക്ഷകർക്കായി കൊടുത്ത നമ്മുടെ മലൈക്കോട്ടൈ വാലിബനായി ലാലേട്ടൻ നിറഞ്ഞാടുന്ന ആ പോസ്റ്റർ എന്നാണ് ഹരീഷ് ചിത്രം പങ്കുവച്ച് എഴുതിയത്.

കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട ലിജോ, ജോസ് പല്ലിശ്ശേരി എന്ന കരുത്തനായ നാടകക്കാരന്റെ മകനെ, തിലകൻ ചേട്ടന്റെയും ലോഹിയേട്ടന്റെയും നാടക കളരികളിൽ പിച്ചവെച്ച് നടന്നവനെ, സ്വന്തം സിനിമകൾ കൊണ്ട് മലയാളിയുടെ മനസ്സിൽ സ്നേഹം വിതച്ചവനെ, ഇന്ന് നിങ്ങൾ ലോകം മുഴുവനുമുള്ള സിനിമാപ്രേക്ഷകർക്കായി കൊടുത്ത നമ്മുടെ മലൈക്കോട്ടൈ വാലിബനായി ലാലേട്ടൻ നിറഞ്ഞാടുന്ന ആ പോസ്റ്റർ.

ആ സമ്മാനം, സ്നേഹത്തിന്റെ വർണ്ണ കടലാസ്സിൽ പൊതിഞ്ഞ് ഈ പിറന്നാൾ ദിനത്തിൽ ഞാൻ തിരിച്ചുതരുന്നു, സ്വീകരിച്ചാലും, ഇതിലും വലിയ ഒരു സമ്മാനം എന്റെ കയ്യിൽ വേറെയില്ല, പിറന്നാൾ ദിനാശംസകൾ എന്നാണ് ഹരീഷ് കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button