CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ.. : ദളപതി ആരാധകർക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റർ

ചെന്നൈ: ലിയോ അപ്ഡേറ്റുകൾക്കു കാത്തിരുന്ന വിജയ് ആരാധകർക്കായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. ബ്രൂട്ടൽ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞ ആദ്യ അപ്ഡേറ്റുകളിൽ നിന്ന് വ്യത്യസ്തമായി കാം ആൻഡ് കൂൾ ലുക്കിൽ ആണ് പുതിയ പോസ്റ്ററിൽ വിജയ് പ്രത്യക്ഷപ്പെടുന്നത്. ലിയോ അപ്ഡേറ്റുകൾ ഈ മാസം മുഴുവൻ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. അപ്ഡേറ്റുകൾക്കു തുടക്കം കുറിച്ചാണ് ഇന്ന് തെലുഗ് പോസ്റ്റർ ഒഫീഷ്യൽ ആയി റിലീസ് ചെയ്തത്.

‘ശാന്തമായിരിക്കു യുദ്ധം ഒഴിവാക്കു’ എന്ന് പോസ്റ്ററിൽ വ്യകതമാക്കുന്നുണ്ട്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിക്കുന്നത്.

‘അപ്പൻ’ സിനിമയ്ക്ക് ശേഷം എന്നെ കിടത്താൻ പലരും നോക്കുന്നു; അലൻസിയർ

ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡിഒപി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button