BollywoodGeneralLatest NewsNEWSWOODs

നടന്‍ സുനില്‍ ഷറോഫ് അന്തരിച്ചു

സുനില്‍ ഷരോഫിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മക്കളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്

ഹിന്ദി സിനിമ നടന്‍ സുനില്‍ ഷറോഫ് അന്തരിച്ചു. വ്യാഴാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.

സുനില്‍ ഷരോഫിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മക്കളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. പിന്നാലെ അദ്ദേഹത്തിന് സിനി ആന്‍ഡ് ടിവി അര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മരണകാരണം വ്യക്തമല്ല.

read also: മഹാരാജാസില്‍ പഠിച്ചിട്ടില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല: തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചും വിനായകൻ

അക്ഷയ് കുമാര്‍ ചിത്രം ഓ മൈ ഗോഡ് 2 വിലാണ് അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇദ്ദേഹം ദിവസങ്ങൾക്ക് മുൻപ് നടൻ പങ്കജ് ത്രിപാഠിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. 2021ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ഷിദ്ദതിലും അദ്ദേഹം അഭിനയിച്ചു. കൂടാതെ വെബ് സീരീസായ ജൂലീ, ജഗന്യ. അഭയ് തുടങ്ങിയവയിലും വേഷമിട്ടു.

shortlink

Post Your Comments


Back to top button