CinemaLatest News

നജീം അർഷാദും, ദേവനന്ദയും പാടിയ ‘ഴ’യിലെ രണ്ടാമത്തെ ഗാനം പുറത്ത്

മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്

കൊച്ചി: മണികണ്ഠൻ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം’ ഴ ‘ ഉടനെ തിയേറ്ററിലെത്തും. ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന ‘ഴ’യിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവർത്തകൾ പുറത്ത് വിട്ടു. പ്രമുഖതാരങ്ങൾ തങ്ങളുടെ എഫ് ബി പേജിലൂടെയാണ് ഗാനം റിലീസ് ചെയ്ത് .”താളം തുള്ളിയോടും തിങ്കൾ ഈറൻ വാനിലെ മേഘം തൊട്ട് മോഹത്തേലിലേറിയോ” ഗാനം രചിച്ചിരിക്കുന്നത് സുധിയാണ്. പ്രമുഖ സംഗീത പ്രതിഭ രാജേഷ് ബാബു കെ.യാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. യുവഗായകൻ നജീം അർഷാദും, കൊച്ചു പാട്ടുകാരി ദേവനന്ദയും ഏറെ ഹൃദ്യമായി ഈ ഗാനം ആലപിച്ചിരിക്കുന്നു.

മലയാളികളുടെ പ്രിയ പാട്ടുകാരൻ വിനീത് ശ്രീനിവാസനും യുവഗായകൻ അമൽ സി അജിത്തും ചേർന്ന് പാടിയ ‘ഴ’യിലെ ആദ്യ ഗാനം സംഗീതപ്രേമികൾ ഹൃദയത്തിലേറ്റ് വാങ്ങിയ ഗാനമായിരുന്നു. എഴുത്തുകാരൻ അലി കോഴിക്കോട് ആദ്യമായി സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനമായിരുന്നു ആ പാട്ട്. തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്‍റെ സുഹൃത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്.

അഭിനേതാക്കള്‍ -മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ്, നൈറാ നീ ഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷമി പ്രിയ, രാജേഷ് ശർമ്മ, ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വി.എം, അനുപമ വി.പി, ബാനർ-വോക്ക് മീഡിയ- നന്ദന മുദ്ര ഫിലിംസ്, രചന, സിവിധാനം -ഗിരീഷ് പി സി പാലം. നിര്‍മ്മാണം – രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്സ് -സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി -ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം -രാജേഷ് ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധി പി സി പാലം, പി ആര്‍ ഒ -പി ആര്‍ സുമേരന്‍.

 

shortlink

Related Articles

Post Your Comments


Back to top button