CinemaLatest News

ദേവയായി നിങ്ങൾക്ക് മുന്നിലെത്തിയ ദിനം മറക്കില്ല: ഓർമ്മ കുറിപ്പുമായി നടൻ സൂരജ്

എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടനാണ് സൂരജ് ദേവ. പാടാത്ത പൈങ്കിളിയിലൂടെയാണ് താരം അഭിനയ ജീവിതം തുടങ്ങിയത്. മിനിസ്ക്രീനിലൂടെ തുടങ്ങി സിനിമയിലേക്ക് കടന്നിരിക്കുകയാണ് നടനിപ്പോൾ. അത്തരത്തിൽ മറക്കാനാകാത്ത ഒരു ദിനത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് നടനിപ്പോൾ.

കുറിപ്പ് വായിക്കാം

ഇന്ന് സെപ്റ്റംബർ , എന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം നിറഞ്ഞൊരു ദിവസം 
ആയിരുന്നു. സെപ്റ്റംബർ 7 എന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അധ്യായം തുടങ്ങിയ ദിവസം. നിങ്ങളുടെ മുന്നിലേക്ക് “പാടാത്ത പൈങ്കിളി” സീരിയലിൽ ‘ദേവ’ എന്ന പേരിൽ(കഥാപാത്രമായി) വരാൻ സാധിച്ച ദിവസം; ഇന്നേക്ക് മൂന്നു വർഷം പൂർത്തിയായിരിക്കുന്നു.

സീരിയലിന്റെ ചെറിയൊരു കാലയളവിൽ മാത്രം നിൽക്കാൻ സാധിച്ചില്ലെങ്കിലും ഇന്നും നിങ്ങളുടെ ഉള്ളിൽ ദേവ ആയി ഞാൻ ഉണ്ടെന്ന് അറിയുന്നതിൽ പരം സന്തോഷം മറ്റൊന്നില്ല. ഈ മൂന്നുവർഷം ചെറിയ ദൂരം അല്ല സിനിമ എന്ന സ്വപ്നം പൂവണിയാൻ വേണ്ടി സഞ്ചരിച്ചത്.

അടുത്തുതന്നെ റിലീസ് ചെയ്യാൻ പോകുന്ന ശ്രീ ഷാജൂൺ കാര്യാൽ ഡയറക്റ്റ് ചെയ്ത “മൃദു ഭാവേ ദൃഢ കൃത്യേ “എന്ന സിനിമ നിങ്ങൾക്ക് മുന്നിൽ എത്തുമ്പോഴും ഇതുപോലെ ഇരുകൈ നീട്ടി സ്വീകരിക്കുമെന്ന് വിശ്വാസിച്ചോട്ടെ..? എല്ലാം ഒരു വിശ്വാസം അമിതമായ അഭിനയത്തോടുള്ള എന്റെ അടങ്ങാത്ത ആഗ്രഹം.

ഈ മൂന്നു വർഷം കഴിഞ്ഞിട്ടും ദേവ എന്ന കഥാപാത്രത്തെയും എന്നെയും മറക്കാതെ ഇന്നും സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല; എന്നും നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു നിങ്ങളുടെ സ്വന്തം സൂരജ്.

 

shortlink

Related Articles

Post Your Comments


Back to top button