GeneralLatest NewsMollywoodNEWSWOODs

ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്!! വിമർശകർക്ക് മറുപടിയുമായി ഗോപി സുന്ദർ

ഒരു ജീവിതം. അത് മനോഹരമാണ്. നിങ്ങൾക്കായി ജീവിക്കുക

സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ സജീവമാണ്. മോശം കമന്റിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ഗോപി. ‘അമ്മ ലവ്’ എന്ന് കുറിച്ചു കൊണ്ടായിരുന്നു ​ അമ്മയ്‌ക്കൊപ്പം ഗോപി സുന്ദർ ഫോട്ടോ പങ്കുവച്ചത്. ‘ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കിൽ താൻ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്’, എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്.

‘തൽക്കാലം നിങ്ങൾ സ്വന്തം കാര്യം നോക്ക്. നിങ്ങളുടെ മര്യാദ കാണിക്ക്. ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം, മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത് ?’, എന്നാണ് ​ഗേപി സുന്ദർ നൽകിയ മറുപടി.

read also: പേടി തോന്നാറുണ്ട്, അത് അനുഭവിച്ചവര്‍ക്ക് അറിയാം: മോശം അനുഭവത്തെക്കുറിച്ച് മമിത ബൈജു

‘ഒരു ജീവിതം. അത് മനോഹരമാണ്. നിങ്ങൾക്കായി ജീവിക്കുക’, എന്ന് കുറിച്ച് മറ്റൊരു പോസ്റ്റും ​ഗോപി സുന്ദർ പങ്കുവച്ചു. ഇതിന് താഴെയും കമന്റ് വന്നു. ‘ഇപ്പോ അമൃത നിന്റെ ഭാര്യ അല്ലെ’ എന്നായിരുന്നു നന്മ മാത്രം എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റ്. ‘നിനക്ക് നന്മ മാത്രം പോരല്ലേ’ എന്നാണ് പൊട്ടിച്ചിരിക്കുന്ന സ്മൈലിക്കൊപ്പം ​ഗോപി സുന്ദർ മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button