CinemaLatest News

രണ്ടാം വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണം, ആശംസകളുമായി ആശിഷ് വിദ്യാർഥി

സൗഹാർദ്ദപരമായി തുടരാൻ പരസ്പരം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി

മുതിർന്ന നടൻ ആശിഷ് വിദ്യാർത്ഥി അസം സ്വദേശിനിയും ഫാഷൻ സംരംഭകയായ രൂപാലി ബറുവയുമായി ഈ വർഷം മെയ് മാസത്തിൽ രണ്ടാമതും വിവാഹിതനായിരുന്നു.

വിവാഹത്തിന് ശേഷമുള്ള ആദ്യ ഓണം ഇരുവരും ഗംഭീരമായി ആഘോഷിച്ച ചിത്രങ്ങൾ ആശിഷ് വിദ്യാർഥി പുറത്ത് വിട്ടിരിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ ഓണാഘോഷം ​ഗംഭീരമായെന്നാണ് ആരാധകർ കമന്റുകൾ നൽകിയിരിക്കുന്നത്. സദ്യയുടെ സുഗന്ധം ഹൃദ്യമായ ഓർമ്മകളെ വിളിച്ചോതുന്നു, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും അതിരുകളില്ലാത്ത വാത്സല്യത്തിന്റെയും ഒരു ലോകത്തെ ഓണം വാഗ്ദാനം ചെയ്യുന്നു. നമ്മുടെ പൈതൃകം നിലനിൽക്കട്ടെ, പ്രിയപ്പെട്ട മഹാബലി രാജാവ് ഒരു മാതൃകയാണ്, ധർമ്മത്തിലേക്കും പരോപകാരത്തിലേക്കും ഉള്ള നമ്മുടെ പാത പ്രകാശിപ്പിക്കുന്ന രാജാവ്. ഈ ദിവ്യമായ അവസരത്തിൽ, രൂപാലിയും ഞാനും ഞങ്ങളുടെ ഊഷ്മളമായ ആശംസകൾ നേരുന്നു, നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ എന്നും ആശിഷ് വിദ്യാർഥി കുറിച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷം ട്രോളുകൾ ഇറങ്ങിയപ്പോൾ എല്ലാവരുടെയും ജീവിത തിരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും ബഹുമാനിക്കാൻ മുതിർന്ന നടനായ ആശിഷ് വിദ്യാർഥി ഒടുവിൽ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ആദ്യ ഭാര്യയായ രാജോഷി ബറുവയുമായി വേർപിരിയുകയാണെന്നും സൗഹാർദ്ദപരമായി തുടരാൻ പരസ്പരം തീരുമാനിച്ചിട്ടുണ്ടെന്നും ആശിഷ് വിദ്യാർഥി  വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button