CinemaLatest News

നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷം ബി​ഗ്ബിയും കിംങ് ഖാനും ഒരുമിക്കുന്നു

ആക്ഷൻ ത്രില്ലറായ 'ജവാൻ' റിലീസിന് ഒരുങ്ങുകയാണ്

മെഗാസ്റ്റാർ അമിതാഭ് ബച്ചനും സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു. 17 വർഷത്തിന് ശേഷം ഒരു പുതിയ പ്രോജക്റ്റിനായി സ്‌ക്രീനിൽ ഒരുമിച്ച് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് അമിതാഭ് ബച്ചനും  ഷാരൂഖ് ഖാനും.

സൂപ്പർ ഹിറ്റ് സംവിധായകൻ കരൺ ജോഹർ രചനയും സംവിധാനവും നിർവഹിച്ച 2006-ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായ ‘കഭി അൽവിദ നാ കെഹന’യിലാണ് ബിഗ് ബിയും ഷാരൂഖും അവസാനമായി ഒരുമിച്ചത്. എന്നാൽ ഇരുവരും പ്രോജക്‌റ്റുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പങ്കുവച്ചിട്ടില്ല. ‘മൊഹബത്തേൻ’, ‘കഭി ഖുഷി കഭി ഗം’, ‘വീർ സാറ’ തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളിൽ ഇരുവരും മുമ്പ് ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഷാരൂഖ് തന്റെ ആക്ഷൻ ത്രില്ലറായ ‘ജവാൻ’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി, ദീപിക പദുക്കോൺ, സന്യ മൽഹോത്ര എന്നീ സൂപ്പർ താരങ്ങളും അണിനിരക്കുന്നു. സൽമാൻ ഖാൻ നായകനാകുന്ന ‘ടൈഗർ 3’ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നു. മെഗാസ്റ്റാർ അമിതാഭ് ബച്ചനും സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് എത്തുന്നു എന്ന വാർത്ത പുറത്ത് വന്നതോടെ ഏറെ ആഹ്ലാദത്തിലാണ് ആരാധകർ.

 

 

shortlink

Related Articles

Post Your Comments


Back to top button