CinemaLatest News

പ്രേക്ഷകപ്രീതി നേടുന്ന ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തക്കെതിരെ ഡീഗ്രേഡിങ് വ്യാപകം

ഫേക്ക് അക്കൗണ്ടുകളിൽ നിന്നും പേജുകളിൽ നിന്നും വ്യാപകമായി ഡിഗ്രേഡിങ്‌ നടക്കുകയാണ്

ഇന്ത്യൻ സിനിമയോടൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തക്കെതിരെ വ്യാപക പെയ്ഡ് പ്രൊമോഷനുമായി ഒരു വിഭാഗം രംഗത്തെത്തി. സിനിമ ഇറങ്ങുന്നതിനു മുൻപേ തന്നെ സിനിമ കാണാതെ സിനിമാ റിവ്യൂകൾ വ്യാപകമാക്കി ഒരു കൂട്ടം ആളുകൾ രംഗത്തെത്തി. പ്രേക്ഷകരുടെ പ്രിയങ്കരനായ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത ലോകവ്യാപകമായി വൻ റിലീസായി തീയേറ്ററിലെത്തി ചരിത്രം സൃഷ്‌ടിച്ച ബുക്കിങ്ങും പ്രേക്ഷക അഭിപ്രായങ്ങളും നേടുമ്പോൾ ഫേക്ക് അക്കൗണ്ടുകളിൽ നിന്നും പേജുകളിൽ നിന്നും വ്യാപകമായി ഡിഗ്രേഡിങ്‌ നടക്കുകയാണ്.

ഒരു ചിത്രത്തിനും ഇതുവരെ കിട്ടാത്ത ബുക്കിങ്ങും കളക്ഷനും അഭിപ്രായവും നേടുമ്പോൾ ഒരു വിഭാഗം വ്യാപകമായി പെയ്ഡ് ക്യാമ്പയ്‌നുമായി കടന്നുവന്നിരിക്കുന്നു. മലയാള സിനിമയെത്തന്നെ നശിപ്പിക്കുന്ന രീതിയിൽ ഉള്ള ഇത്തരം പ്രവണതകൾ നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിഞ്ഞു നൽകുന്ന വരവേൽപ്പാണ് ടിക്കറ്റ് ബുക്കിങ്ങിൽ അടുത്ത നാലു ദിവസങ്ങളിൽ ഹൌസ്ഫുൾ ഷോകളുമായി കിംഗ് ഓഫ് കൊത്ത മുന്നേറുന്നത്.

അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

 

shortlink

Related Articles

Post Your Comments


Back to top button