BollywoodGeneralLatest NewsNEWSWOODs

ആരാധകരുടെ പ്രിയതാരം നടി സീമ ദേവ് അന്തരിച്ചു

മുംബെെ ബാന്ദ്രയിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം

പ്രമുഖ മറാത്തി ചലച്ചിത്ര താരം സീമ ദേവ് അന്തരിച്ചു. മൂന്ന് വര്‍ഷമായി അല്‍ഷിമേഴ്സ് ബാധിതയായിരുന്നു. ആനന്ദ്, കോറാ കാഗസ്, എന്നീ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായ സീമയുടെ അന്ത്യം മുംബെെ ബാന്ദ്രയിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു.

read also: നമ്മളൊക്കെ മനുഷ്യരല്ലേ, കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമം: ഇന്ദ്രൻസ്

2021-ല്‍ പുറത്തിറങ്ങിയ ജീവൻ സന്ധ്യ എന്ന മറാത്തി ചിത്രമാണ് സീമ ഒടുവില്‍ അഭിനയിച്ചത്. സീമാ ദേവിന്റെ ഭര്‍ത്താവും നടനുമായ രമേശ് ദേവ് കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. അജിങ്ക്യ ദേവ്, സംവിധായകൻ അഭയ് ദേവ് എന്നിവരാണ് മക്കള്‍.

shortlink

Post Your Comments


Back to top button