CinemaLatest News

അനധികൃത നിർമ്മാണം, കൈയ്യേറ്റം: ബോബി സിംഹക്കും പ്രകാശ് രാജിനുമെതിരെ കർഷകർ

പൊതുവഴി കയ്യേറി റോ‍ഡ് നിർമ്മിച്ചതായും ആരോപണമുണ്ട്

ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മോശം പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജ് വാർത്തകളിൽ ഇടം നേടിയിരുന്നു. ചന്ദ്രനിലും ചായക്കട തുറക്കുന്ന മലയാളികളെ കുറിച്ചുള്ള ക്ലീഷെ തമാശയാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു.

ഈ വിവാദം പൊടിപൊടിക്കുന്ന സാഹചര്യത്തിലാണ് താരം മറ്റൊരു വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. വിവാദ നടൻ തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ തന്റെ ബംഗ്ലാവ് അനധികൃതമായി നിർമ്മിച്ചെന്നാരോപിച്ച് വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. കൈയ്യേറ്റം, അനധികൃത നിർമ്മാണം എന്നീ ആരോപണങ്ങളാണ് ബോബി സിംഹക്കും പ്രകാശിനുമെതിരെ പുതിയതായി ഉയർന്നിരിക്കുന്നത്. ഇതോടെ ഇരു താരങ്ങളും വെട്ടിലായിരിക്കുകയാണ്.

കർഷകരുടെ പരാതി പരിഹാര യോഗത്തിൽ കൊടൈക്കനാലിലെ വില്ലേജുകളിലും പരിസരങ്ങളിലും അനധികൃത നിർമാണങ്ങൾ നടക്കുന്നുവെന്ന പരാതികൾ ചർച്ചാവിഷയമായി. കൊടൈക്കനാലിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ സർക്കാർ ഭൂമി കയ്യേറി സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രകാശ് രാജ് അനധികൃതമായി ആഡംബര ബംഗ്ലാവു് നിർമ്മിക്കുന്നതായി ഗ്രാമവാസികൾ പരാതിപ്പെട്ടു. പൊതുവഴി കയ്യേറി റോ‍ഡ് നിർമ്മിച്ചതായും ആരോപണമുണ്ട്. ഇരു താരങ്ങളും ആരോപണങ്ങളോട് പ്രതികരിച്ചിട്ടി
ല്ല.

 

 

 

shortlink

Related Articles

Post Your Comments


Back to top button