CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഫോട്ടോ എടുക്കുന്നതിനിടയിൽ ആരാധിക പിൻഭാഗത്ത് പിടിച്ചു ഞെരിച്ചു, അന്ന് ഞാൻ അനുഭവിച്ച വേദന’: ദുൽഖർ സൽമാൻ

മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തിളങ്ങി നിൽക്കുന്ന ദുൽഖർ ചുരുങ്ങിയ കാലം കൊണ്ടാണ് സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയത്. നിലവിൽ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ ആരാധികമാരിൽ നിന്ന് ഉണ്ടായിട്ടുള്ള വിചിത്രമായ അനുഭവങ്ങൾ ദുൽഖർ തുറന്ന് പറഞ്ഞതാണ് ചർച്ചയാകുന്നത്. സെൽഫിയെടുക്കുന്നതിനിടെ ആരാധകർ തന്നെ അനുചിതമായി സ്പർശിച്ച രണ്ടു സന്ദർഭങ്ങളെക്കുറിച്ചാണ് ദുൽഖർ പറഞ്ഞത്.

ദുൽഖർ സൽമാന്റെ വാക്കുകൾ ഇങ്ങനെ;

‘ഒരു പ്രായമായ സ്ത്രീ, ഫോട്ടോ എടുക്കുന്നതിനിടയിൽ എന്റെ കവിളിൽ ഉമ്മവെച്ചു. അതൊട്ടും ഉചിതമായ ഒന്നല്ല, പക്ഷേ വളരെ സ്വീറ്റായിരുന്നു. അവരെ ഞാൻ നോക്കുന്നു പോലും ഉണ്ടായിരുന്നില്ല, ഞാൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ പെട്ടെന്ന് ആയിരുന്നു. ഞാൻ ഞെട്ടി. മറ്റൊരിക്കൽ മറ്റൊരു ആരാധിക തന്റെ പിൻഭാഗത്ത് പിടിച്ചു. അതും ഒരു പ്രായമായ സ്ത്രീയായിരുന്നു, എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നറിയില്ല.

അത് തീർത്തും വിചിത്രമായിരുന്നു. അവർ പിടിച്ചു ഞെരിച്ചു, എനിക്ക് വേദനിച്ചു. അത് എന്ത് തരം പിടിയാണെന്ന് എനിക്ക് അറിയില്ല, എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അവർക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല, ഞാൻ സ്റ്റേജിൽ നിൽക്കുകയായിരുന്നു. ഒരുപാട് പേർ ഉണ്ടായിരുന്നു, ‘ആന്റി ഇവിടെ വന്ന് നിൽക്കൂ’ എന്ന മട്ടിൽ ഞാൻ പിടിച്ചു നിർത്തിയതായിരുന്നു അടുത്ത്.

shortlink

Related Articles

Post Your Comments


Back to top button