CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘നേര്’: മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

കൊച്ചി: മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘നേര്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു ത്രില്ലർ‌ ചിത്രമായിരിക്കും ഇത് എന്നാണ് സൂചന. നീതി തേടുന്നുവെന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ദൃശ്യം 2വിലൂടെ ശ്രദ്ധേയായ അഭിനേത്രി ശാന്തി മായാദേവിയും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഷ്ണു ശ്യാം സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന 33-ാമത്തെ ചിത്രമാണ് നേര്. ഇതിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ആന്റണി പെരുമ്പാവൂർ നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button