GeneralLatest NewsMollywoodNEWSWOODs

ക്രിട്ടിക്കല്‍ ഐസിയുവിലാണ്: സംവിധായകൻ സിദ്ധിഖിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മേജര്‍ രവി

ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണ്

ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി സംവിധായകന്‍ മേജര്‍ രവി. ഗുരുതരാവസ്ഥയിൽ തുടരുകയാണ് സിദ്ധിഖെന്ന് മേജർ രവി പറഞ്ഞു.

read also: ‘അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടിരുന്നു, പക്ഷേ പ്രതിഫലിച്ചില്ല’ – ഓഡിയോ തന്റേത് തന്നെയെന്ന് നേമം പുഷ്പരാജ്

‘നിലവില്‍ ക്രിട്ടിക്കല്‍ ഐസിയുവിലാണ് സിദ്ധിഖ് ഉള്ളത്. നില ഗുരുതരമായതിനാല്‍ ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. ഹോസ്പിറ്റല്‍ മാനേജറെ കണ്ട് സംസാരിച്ചപ്പോള്‍ കുടുംബം തീരുമാനമെടുക്കട്ടെയെന്ന നിലപാടാണെന്നും’ മേജര്‍ രവി പറഞ്ഞു.

‘പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്നാണ് മനസിലാക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ലിവറിന് പ്രശ്‌നമുണ്ട്. ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണ്. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അറിഞ്ഞത്’- മേജര്‍ രവി പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button