CinemaLatest News

പഠാൻ ചിത്രത്തിന്റെ കളക്ഷൻ യഥാർത്ഥത്തിലെത്ര?: ഷാരൂഖിനോട് രൂക്ഷമായ ചോദ്യവുമായി നടി കാജോൾ

ആയിരം കോടിക്ക് മുകളിൽ കളക്ട് ചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്

ബോളിവുഡിൽ സിനിമകൾ പരാജയപ്പെടുന്നത് നിത്യ സംഭവമായി മാറുമ്പോൾ പഠാൻ ചിത്രം വമ്പിച്ച കളക്ഷൻ നേടിയതായി അവകാശപ്പെട്ട് അണിയറപ്രവർത്തകർ രം​ഗത്തെത്തിയിരുന്നു.

കോടികൾ മുടക്കിയെത്തുന്ന ചിത്രങ്ങൾ പലതും മുടക്കു മുതൽ പോലും തിരിച്ചു പിടിക്കാനാകാതെ വലയുന്ന കാഴ്ച്ചകൾക്കിടയിലാണ് പഠാന്റെ വിജയത്തെക്കുറിച്ച് പറഞ്ഞ് അണിയറപ്രവർത്തകരെത്തിയത്.

നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാനെത്തിയ ചിത്രം ആയിരം കോടിക്ക് മുകളിൽ കളക്ട് ചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്.

പഠാന്റെ ശരിക്കുള്ള കളക്ഷൻ റിപ്പോർട്ട് പറയണമെന്ന് കജോൾ അഭിപ്രായപ്പെട്ടതോടെ, ചിത്രത്തിന്റെ കണക്കുകളിൽ ക്രിത്രിമം കാണിച്ചുവെന്ന് ഒരു കൂട്ടം ആരാധകരും, അനാവശ്യ ചോദ്യങ്ങളാണ് കാജോൾ ഉന്നയിച്ചതെന്ന് അവകാശപ്പെട്ട് മറ്റൊരു കൂട്ടം ആരാധകരും സോഷ്യൽ മീഡിയയിലടക്കം പ്രതികരിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button