CinemaLatest NewsMollywoodWOODs

ഇത് സിനിമയാകുമോയെന്ന് ആശങ്കയുണ്ടായി, പക്ഷേ സെൽവൻ അത് സിനിമയാക്കി തമിഴ് മക്കളെ അക്ഷരാർത്ഥത്തിൽ കരയിപ്പിച്ചു: ഹരീഷ് പേരടി

ഭരതന്റെയും പത്മരാജന്റെയും മലയാള സിനിമകളെ സ്നേഹിക്കുന്ന സെൽവകുമാർ

പുത്തൻ ചിത്രത്തെക്കുറിച്ച് വാചാലനായി ഹരീഷ് പേരടി. എം.ടിയുടെയും ഭരതന്റെയും പത്മരാജന്റെയും മലയാള സിനിമകളെ സ്നേഹിക്കുന്ന സെൽവകുമാർ, എന്നോട് കഥ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി, എന്നാലും ഇത് സിനിമയായി മാറുമോ എന്ന് ആശങ്കയുണ്ടായി, പക്ഷെ സെൽവൻ അത് അയാളുടെ ആദ്യ സിനിമയാക്കി തമിഴ് മക്കളെ ഞെട്ടിക്കുക മാത്രമല്ല അക്ഷരാർത്ഥത്തിൽ കരയിപ്പിച്ചുവെന്നാണ് താരം കുറിച്ചത്.

കുറിപ്പ് വായിക്കാം

എം.ടിയുടെയും ഭരതന്റെയും പത്മരാജന്റെയും മലയാള സിനിമകളെ സ്നേഹിക്കുന്ന സെൽവകുമാർ, എന്നോട് കഥ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി, എന്നാലും ഇത് സിനിമയായി മാറുമോ എന്ന് ആശങ്കയുണ്ടായി പക്ഷെ സെൽവൻ അത് അയാളുടെ ആദ്യ സിനിമയാക്കി തമിഴ് മക്കളെ ഞെട്ടിക്കുക മാത്രമല്ല അക്ഷരാർത്ഥത്തിൽ കരയിപ്പിച്ചു..

ഇന്നലെ ചെന്നൈയിൽ സിനിമക്കാരല്ലാത്ത സാധരണക്കാരായ തമിഴ് മക്കളോടൊപ്പം ഞാനും സിനിമ കാണാനിരുന്നു. സിനിമ കഴിഞ്ഞപ്പോൾ, സിനിമയെ ജീവ ശ്വാസമായി മാറ്റിയ തമിഴ് മക്കൾ, കണ്ണീര് വറ്റിയ മുഖവുമായി, ഇന്നലെ വരെ എന്നെ വിക്രം വേദയിലെ സേട്ടാ എന്ന് വിളിച്ചവർ, ഭായി..ഭായി, എന്ന് വിളിച്ച് സ്നേഹം പങ്കിട്ടപ്പോൾ ഞാനും കരഞ്ഞു.

സംവിധായകൻ സെൽവകുമാറിനും നിർമ്മാതാവ് ത്യാഗരാജൻസാറിനും താൻപോരിമത്തരം ഒട്ടും ഇല്ലാതെ കഥാപാത്രമായി കൂടെ നിന്ന നായകൻ വെട്രിക്കും കഥാപാത്രങ്ങളായി നിറഞ്ഞാടിയ മറ്റ് നടി നടൻമാർക്കും സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിച്ച എല്ലാ ചങ്കുകൾക്കും കെട്ടിപിടിച്ച ഉമ്മകൾ.

ഈ വിജയം നമ്മൾ എല്ലാവരുടെതുമാണ്, ദൈവത്തിനു പരിചയമുള്ള ഇങ്ങിനെയൊരു ഇസ്മയിൽഭായിയെ ഏറ്റെടുത്തതിന് തമിഴ് ജനതയോട് ഹൃദയം നിറത്ത നന്ദി…അടുത്ത വെള്ളിയാഴ്ച്ച എന്റെ കേരളത്തിലും ഈ സിനമയെത്തും, മതമല്ല, പണമല്ല മനിതം..മനിതം..എന്ന് ഉറക്കെ പറയുന്ന സിനിമ.

shortlink

Related Articles

Post Your Comments


Back to top button