CinemaLatest News

ടൊവിനോയുടെ നായികയായി തൃഷ മലയാളത്തിലേക്കെത്തിയേക്കും, കാത്തിരിക്കുന്നുവെന്ന് ആരാധകർ

കേരളത്തിൽ ഏറെ ഫാൻസുകൾ ഉള്ള താരം കൂടിയാണ് തൃഷ

തമിഴ് നായികമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളായ തൃഷ വീണ്ടും മലയാളത്തിലേക്കെന്ന് റിപ്പോർട്ടുകൾ.

പൊന്നിയിൻ സെൽവനാണ് താരത്തിന്റെ ഏറ്റവും അവസാനം റിലീസായ ചിത്രം. ഹേയ് ജൂഡും ഇനിയും റിലീസാകാത്ത റാമും, എന്നീ ചിത്രങ്ങളിലാണ് താരം മലയാളത്തിൽ അഭിനയിച്ചത്.

കേരളത്തിൽ ഏറെ ഫാൻസുകൾ ഉള്ള താരം കൂടിയാണ് തൃഷ. ടൊവിനോയുടെ നായികയായി എത്തുമെന്നാണ് വാർത്തകൾ. മറ്റൊരു നായിക കൂടി ഈ ചിത്രത്തിലുണ്ടാകും അത് മഡോണയായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന ചിത്രമായിരിക്കും ഇത്.

 

shortlink

Related Articles

Post Your Comments


Back to top button