CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘എനിക്ക് അവന്റെ കരച്ചിൽ ഇങ്ങനെ കേൾക്കാം, ഒരു വല്ലാത്ത കരച്ചിൽ’: ബിനു അടിമാലി

കൊച്ചി: നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിന്റെ വേദയിൽ നിന്നും കലാകേരളം ഇതുവരേയും മുക്തമായിട്ടില്ല. കോഴിക്കോട് ചാനലിന്റെ ഷോയിൽ പങ്കെടുത്ത് തിരികെ കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു സുധി സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. സുധിയുടെ ജീവനെടുത്ത അപകടത്തിൽ നടനും ഹാസ്യതാരവുമായ ബിനു അടിമാലിയും ഉണ്ടായിരുന്നു.

കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചികിത്സ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. ഇപ്പോഴിതാ അപകടത്തിന് ശേഷം ബിനു അടിമാലി ടെലിവിഷൻ പരിപാടിയായ സ്റ്റാർ മാജിക്കിന്റെ വേദിയിലെത്തിയിരിക്കുകയാണ്. അപകടത്തെ കുറിച്ചും താൻ അനുഭവിക്കുന്ന വേദനയെ കുറിച്ചുമൊക്കെ ബിനു ഷോയിൽ തുറന്നു പറയുന്നു.

ബിനു അടിമാലിയുടെ വാക്കുകൾ ഇങ്ങനെ;

വിശാല്‍, വിജയ് സേതുപതി, ചിമ്പു താരങ്ങൾക്കെതിരെ നടപടിയുമായി ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍

‘സത്യം പറഞ്ഞാൽ വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ നിൽക്കുകയാണ്. അപകടം നടന്ന ശേഷം മനസ് തുറന്ന് ചിരിക്കുന്നത് കഴിഞ്ഞ ദിവസത്തെ മിമിക്രി അസോസിയേഷൻ പരിപാടിയിലാണ്. കഴിഞ്ഞ ദിവസം ഡോക്ടറോട് മിമിക്രി സംഘടനയുടെ വേദിയിൽ പരിപാടി അവതരിപ്പിക്കാൻ പൊയ്‌ക്കോട്ടേ എന്ന് ചോദിച്ചു. ഒരു കാരണവശാലും പോകാതെയിരിക്കരുത് എന്നായിരുന്നു മറുപടി.

സുധി ചിരിക്കുമ്പോൾ കണ്ടിട്ടുണ്ടോ മുഖത്ത് ഒരു സൈഡിൽ ഒരു കുഴി വരും. അത് അവൻ എന്റെ വലതു സൈഡിൽ തന്നിട്ടുപോയി. അന്നത്തെ ദിവസം അവൻ എന്നെ കാറിന്റെ മുന്നിൽ ഇരുത്തിയില്ല. ഷോയ്ക്ക് വേണ്ടി വടകരക്ക് പോകുമ്പോളും അവൻ ചാടി കയറി മുന്നിൽ ഇരുന്നു. ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോഴും അവൻ തന്നെ മുന്നിൽ. അന്നത്തെ ദിവസം അവൻ ഫുൾ പവർ ആയിരുന്നു. അതുവരെ കണ്ടിട്ടില്ലാത്ത ഒരു പവറായിരുന്നു അന്ന് സുധിയിൽ കണ്ടത്.

മാമന്നന് ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജിന് നന്ദി: മിനി കൂപ്പർ സമ്മാനമായി നൽകി ഉദയനിധി സ്റ്റാലിൻ

ബാക്ക് സീറ്റിൽ ആണ് ഞാനും മഹേഷും ഇരുന്നിരുന്നത്. സുധി മുന്നിലെ സീറ്റിൽ ഉറക്കവും. പിന്നീട് ഉറക്കം വിട്ടുണരുന്നത് എല്ലാം കഴിഞ്ഞശേഷമാണ്. ഞാൻ എഴുന്നേറ്റ് നോക്കുമ്പോൾ ആരും അടുത്തില്ല. ആർക്കോ അപകടം പറ്റി, രക്ഷാപ്രവർത്തനത്തിന് അവർ പോയിരിക്കുകയാണ് എന്നാണ് കരുതിയത്. ഞാൻ പുറത്തിറങ്ങിയപ്പോൾ ശരീരത്തിന് ഒരു ഭാരം, അപ്പോൾ കരുതിയത് ഉറക്കത്തിന്റെയാകും എന്നാണ്.

പുറത്തിറങ്ങി റോഡിൽ ഇരുന്നപ്പോൾ ഇവിടെ ഒരാൾ കൂടിയുണ്ടെന്ന് ചിലർ വിളിച്ചു പറയുന്നത് കേട്ടു. ആംബുലൻസിൽ കയറ്റിയപ്പോൾ അവിടെ സുധി കിടക്കുന്നുണ്ട്. ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്. അവൻ കിടക്കുന്ന ആ കിടപ്പാണ് എന്റെ മനസിൽ നിന്നും ഇന്നും മായാതെ നിൽക്കുന്നത്. അപ്പോഴും അവന്റെ ശൈലിയിൽ അവൻ പറയുന്നുണ്ട്. എടാ ഏട്ടനെ കെട്ടിയിടല്ലേയെന്ന്.

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ

ഞാൻ അപ്പോൾ അവനോട് ചൂടാകുന്നുണ്ട്. മിണ്ടാതെ കിടക്കെടാ അവിടെയെന്ന്. കാരണം അപകടം നടന്നത് എനിക്ക് അറിയില്ലായിരുന്നു. ശ്വാസം കിട്ടാതെയാണ് അവൻ കിടന്നു ഇതൊക്കെ പറഞ്ഞത്. ഞാൻ അന്നുമുതൽ തുടങ്ങിയ കരച്ചിലാണ്. ഇനി എനിക്ക് വയ്യ. എന്നെയും കൊണ്ട് പോകുന്ന ആൾ വണ്ടിയിൽ നിന്നും അവന്റെ മരണകാര്യം വിളിച്ചു പറയുന്നത് ഞാൻ കേട്ടു. പക്ഷേ സുധി എവിടെയെന്ന് ചോദിച്ചപ്പോൾ ഇവിടെയുണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്. അപ്പോഴും എനിക്ക് അവൻ മരിച്ചുവെന്ന തോന്നലില്ല.

എനിക്ക് അവന്റെ കരച്ചിൽ ഇങ്ങനെ കേൾക്കാം. ഒരു വല്ലാത്ത കരച്ചിൽ. രാത്രിയിൽ ഈ സംഭവമൊക്കെയാണ് കേറി വരുന്നത്. ഒരു രണ്ടുമണി മൂന്നുമണി നേരത്തൊക്കെ ഉണർന്നിരിക്കുകയാണ്. ഇനി സ്റ്റാർ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേറെ വല്ല പരിപാടിയും നോക്കാം എന്നൊക്കെയാണ് ഞാൻ മനസിൽ കരുതിയതിരുന്നത്.’

shortlink

Related Articles

Post Your Comments


Back to top button