CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ടിഎസ് സുരേഷ് ബാബു ചെയ്യുന്ന ‘ഡിഎന്‍എ’: മേക്കിങ് വീഡിയോ പുറത്ത്

കൊച്ചി: ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി അബ്ദുള്‍ നാസര്‍ നിര്‍മിച്ച ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎന്‍എ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഈദ് ആശംസയോടെയാണ് ഈ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മികച്ച ആക്ഷന്‍ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിലെ നായകന്‍ അഷ്‌ക്കര്‍ സൗദാനാണ്.

ലക്ഷ്മി റായ്, ഇനിയ, പത്മരാജ് രതീഷ്, ഇര്‍ഷാദ്, കോട്ടയം നസീര്‍, ഇടവേള ബാബു, റിയാസ് ഖാന്‍ തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഏകെ. സന്തോഷിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം –  രവിചന്ദ്രന്‍. ചീഫ്. അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – അനില്‍ മേടയില്‍. നിര്‍മ്മാണ നിര്‍വ്വഹണം – അനീഷ് പെരുമ്പിലാവ്. കൊച്ചിയിലും ചെന്നൈയിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
പിആര്‍ഒ- വാഴൂര്‍ ജോസ്.

shortlink

Related Articles

Post Your Comments


Back to top button