CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ബമ്പർ ചിരി സമ്മാനവുമായി ‘കെങ്കേമം’ വരുന്നു: റിലീസ് ഉടൻ

കൊച്ചി: ഒരു മുഴുനീള കോമഡി ചിത്രമായ ‘കെങ്കേമം’ ജൂലൈ മാസം പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുകയാണ്. ഓൺ ഡമാൻസിൻ്റെ ബാനറിൽ, നവാഗതനായ ഷാഹ് മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. ചെറുപ്പക്കാരുടെ ആശയുടെ, സ്വപ്നങ്ങളുടെ കഥയാണ് ‘കെങ്കേമം’.

ജീവിക്കാൻ വേണ്ടിയുള്ള യാത്രയിൽ, ഒരു ലക്ഷ്യത്തിനു വേണ്ടി അലക്ഷ്യമായി മുന്നേറുകയും, ഊരാക്കുടുക്കിൽ ചെന്നുപെടുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടപഴകലുകളും, മണ്ടത്തരങ്ങളും, ദൈനം ദിന ജീവിത തമാശകളും, അതിലെ സീരിയസായ ചില മുഹൂർത്തങ്ങളുടെയും നേർകാഴ്ചയാണ് കെങ്കേമം.

നടൻ അജിത് ഫ്രോഡാണ്, കാശ് കൊടുത്ത് സ്വന്തം വീരകഥകളെഴുതിക്കുന്നു: ആരോപണവുമായി നിർമ്മാതാവ്

മമ്മൂട്ടി, മോഹൻലാൽ, സണ്ണി ലിയോണീ ഫാൻസായ ഡ്യൂടും, ബഡിയും, ജോർജും. തമ്മിലുള്ള ഫാൻ ഫൈറ്റിലൂടെ സഞ്ചരിക്കുന്ന ചിത്രം 3 കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. 2018 മുതൽ 2023 വരെയുള്ള കൊറോണക്കു മുൻപും, പിൻപും നടന്ന കഥ. അന്ന് ഉണ്ടായ സൗഹൃദങ്ങളും, സൗഹൃദത്തിലൂടെ കിട്ടിയ പണികളും, അതിൽ നിന്നും ഉണ്ടാകുന്ന രസകരമായ വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ ആത്മാവ്. സ്ത്രീകഥാപാത്രങ്ങൾ ഇല്ലാത്ത കെങ്കേമം സിനിമ താര നിബിഡമാണ്.

ഭഗത് മാനുവൽ, നോബി മാർക്കോസ്, ലെവിൻ സൈമൺ, സലിം കുമാർ, മക്ബൂൽ സൽമാൻ, സുനിൽ സുഖദ, സാജു നവോദയ, മൻരാജ്, നിയാസ് ബക്കർ, ഇടവേള ബാബു, അരിസ്ട്രോ സുരേഷ് തുടങ്ങി ഒട്ടനവധി പേർ അഭിനയിക്കുന്ന ചിത്രത്തിൽ, സംവിധായകൻ സിദ്ദിക്ക്, അജയ് വാസുദേവ്, എൻഎം ബാദുഷ തുടങ്ങിയവരും, മിസ്റ്റർ വേൾഡ് ആയ ചിത്തരേഷ് നടേശനും വേഷമിടുന്നു.

നിനക്ക് നല്ല ഭാവിയുണ്ടെന്ന് അദ്ദേഹം പറഞ്ഞത് അനു​ഗ്രഹമായാണ് കാണുന്നത്: നടൻ നസ്ലൻ

ഓൺ ഡമാൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന കെങ്കേമം, നവാഗതനായ ഷാഹ്‌മോൻ ബി പറേലിൽ കഥയും, തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം – വിജയ് ഉലഗനാഥ്, എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്, ആർട്ട് – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം – ഭക്തൻ മങ്ങാട്, ഗാനരചന – ഹരി നാരായണൻ ബികെ, സംഗീതം – ദേവേശ് ആർ നാഥ്‌, ആലാപനം – ജാസി ഗിഫ്റ്റ്, ശ്രീനിവാസ്, വിഫ്എക്‌സ് – കൊക്കോനട്ട്, പശ്ചാത്തല സംഗീതം – ഫ്രാൻസിസ് സാബു, കളറിസ്റ്റ് – സുജിത് സദാശിവൻ, പിആർഒ – അയ്മനം സാജൻ, മ്യൂസിക് റിലീസ് – ടീസീരിസ്

അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button