CinemaLatest News

പ്രശസ്ത സംവിധായകൻ സിവി ശിവശങ്കർ കുഴഞ്ഞുവീണു മരിച്ചു

മഹിമയും പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന പാട്ടുകൾക്ക് ശിവശങ്കറിന്റെ ഗാനങ്ങൾ പ്രശസ്തമാണ്

ബെംഗളൂരു: പ്രശസ്ത കന്നഡ നടനും സംവിധായകനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ സി.വി. ശിവശങ്കർ (90) അന്തരിച്ചു.

ബെംഗളൂരുവിലെ വീട്ടിൽ പൂജ നടത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കർണാടകയുടെ മഹിമയും പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന പാട്ടുകൾക്ക് ശിവശങ്കറിന്റെ ഗാനങ്ങൾ പ്രശസ്തമാണ്.

ഹൊയ്സാല, മഹാതപസ്വി, നമ്മ ഊരു എന്നിവ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രശസ്ത ചിത്രങ്ങളാണ്. സ്വതന്ത്രസംവിധായകനെന്ന നിലയിലുള്ള ആദ്യ ചിത്രമാണ് ‘പദവിധാര’. കന്നഡ രാജ്യോത്സവ അവാർഡ്, രാജ്കുമാർ അവാർഡ് എന്നിവയും ലഭിച്ചിട്ടുള്ള ശിവശങ്കർ നിർമ്മാതാവെന്ന നിലയിലും അദ്ദേഹം കന്നഡ സിനിമയ്ക്ക് ഏറെ സംഭാവനകൾ നൽകി.

shortlink

Related Articles

Post Your Comments


Back to top button