BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി ‘എമർജൻസി’: ഇന്ദിരാ​ഗാന്ധിയായി കങ്കണ, ചിത്രത്തിന്റെ ടീസർ പുറത്ത്

മുംബൈ: അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി കങ്കണ റണൗത്ത് സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയായി കങ്കണ വേഷമിടുന്നു. ചിത്രത്തിനായി ഇന്ദിരാ​ഗാന്ധിയായുള്ള കങ്കണയുടെ വേഷപ്പകർച്ച നേരത്തേതന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

‘സംരക്ഷകയോ? ഏകാധിപതിയോ? നമ്മുടെ രാജ്യത്തെ ഒരു നേതാവ് സ്വന്തം ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചപ്പോൾ പിറന്ന ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിന് സാക്ഷ്യം വഹിക്കാം എന്ന് കുറിച്ചുകൊണ്ടാണ് കങ്കണ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിൽ അനുപം ഖേർ ആണ് ജയപ്രകാശ് നാരായണനായെത്തുന്നത്. ശ്രേയസ് തൽപഡേ എബി വാജ്പേയിയേയും മഹിമ ചൗധരി പുപുൽ ജയകറേയും മിലിന്ദ് സോമൻ സാം മനേക് ഷായേയും സതീഷ് കൗശിക് ജ​ഗ്ജീവൻ റാമിനേയും അവതരിപ്പിക്കുന്നു. മലയാളി താരം വിശാഖ് നായർ ആണ് സഞ്ജയ് ​ഗാന്ധിയായെത്തുന്നത്.

മണികർണിക എന്ന ചിത്രത്തിന് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. റിതേഷ് ഷായാണ് എമർജൻസിയുടെ തിരക്കഥ. നവംബർ 24ന് ചിത്രം തിയേറ്ററുകളിലെത്തും. എമർജൻസി എന്ന ചിത്രത്തിന് വേണ്ടി ഓസ്കാർ ജേതാവായ ഡേവിഡ് മലിനോവ്‌സ്‌കിയാണ് കങ്കണയുടെ കൃത്രിമ മേക്കപ്പ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button