GeneralLatest NewsNEWSTV Shows

അന്ന് കേക്കുമായി വന്നപ്പോൾ വീട്ടില്‍ നിന്നും അമ്മ ഇറക്കിവിട്ടു: അനുശ്രീ

ആ വിഷമത്തില്‍ വീട്ടില്‍ പോയി വാങ്ങിച്ച കേക്ക് ഞാൻ ഒറ്റയ്ക്ക് തിന്നു തീര്‍ത്തു.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി അനുശ്രീ. നടിയും വിഷ്ണുവുമായുള്ള വിവാഹാം വലിയ വാർത്തയായിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ വേർപിരിഞ്ഞു കഴിയുകയാണ്. കുഞ്ഞു ജനിച്ചതോടെ വീട്ടുകാരുമായുള്ള പിണക്കമെല്ലാം തീർന്നതോടെ അനുശ്രീ അമ്മയ്‌ക്കൊപ്പമാണ് ഇപ്പോൾ കഴിയുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ അമ്മയുടെ പിറന്നാള്‍ ആഘോഷിച്ച വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. മകളുടെ  സര്‍പ്രൈസിന് മുന്നില്‍ സന്തോഷത്താൽ കരയുന്ന അമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അതിനിടയിൽ ഒരിക്കൽ ‘അമ്മ തന്നെ വീട്ടിൽ നിന്നും പുറത്താക്കിയതിനെക്കുറിച്ച് അനുശ്രീ പറയുന്നു.

read also: ആദിപുരുഷ് ലോകം കീഴടക്കട്ടെ: ആശംസകൾ നേർന്ന് നടൻ ആമീർ ഖാൻ

‘എല്ലാ പിറന്നാളിനും കേക്ക് മുറിക്കാറുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് (അമ്മയ്ക്ക് ഇഷ്ടമല്ലാത്ത കല്യാണം) പിറന്നാള്‍ ദിവസം ഞാൻ കേക്കുമായി വന്നിരുന്നു. എന്നാല്‍ അമ്മ അന്ന് എന്നോട് ദേഷ്യപ്പെട്ട് എന്നെ ഇറക്കിവിട്ടു. ആ വിഷമത്തില്‍ വീട്ടില്‍ പോയി വാങ്ങിച്ച കേക്ക് ഞാൻ ഒറ്റയ്ക്ക് തിന്നു തീര്‍ത്തു. ആ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്.’- അനുശ്രീ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button