CinemaLatest NewsTollywoodWOODs

ഏജന്റ് സിനിമയുടെ തകർച്ച വേദനിപ്പിച്ചു: സിനിമാ അഭിനയത്തിന് നീണ്ട അവധി നൽകി അഖിൽ അക്കിനേനി

തെലുങ്കിൽ ആദ്യ ദിനം തന്നെ പ്രേക്ഷകർ ഈ ചിത്രത്തെ കൈവിട്ടു

വൻ ഹൈപ്പുകൾ നൽകി തിയേറ്ററിലെത്തി തകർന്നടിഞ്ഞ സിനിമയാണ് ഏജന്റ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് തെലുങ്ക് നടൻ അഖിൽ അക്കിനേനി ആയിരുന്നു. മെ​ഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

70 കോടി ബഡ്ജറ്റിൽ എത്തിയ ചിത്രം ഇതുവരെ നേടിയത് വെറും 10 കോടി രൂപക്കടുത്ത് മാത്രമാണ്. തെലുങ്കിൽ ആദ്യ ദിനം തന്നെ പ്രേക്ഷകർ ഈ ചിത്രത്തെ കൈവിട്ടിരുന്നു.

ചിത്രത്തിന്റെ നിർമ്മാതാവായ അനിൽ സുങ്കരയുടെ വാക്കുകളും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു എന്നാണം വിവരം. വ്യക്തമായ തിരക്കഥ ഇല്ലാതെയാണ് ചിത്രം ഒരുക്കിയത് എന്നുള്ള സുങ്കരയുടെ തുറന്ന് പറച്ചിൽ ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകളെയും ബാധിച്ചു.

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ഇപ്പോൾ ഇനി സിനിമകൾ ഉടനെ ചെയ്യുന്നില്ല എന്ന തീരുമാനത്തിലാണ് നടൻ അഖിൽ അക്കിനേനി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രമായ ഏജന്റ് പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് സിനിമാ നിരൂപകരടക്കം അഭിപ്രായപ്പെടുന്നത്.

ഏജന്റ് ചിത്രത്തിൽ അഖിൽ അക്കിനേനി, മമ്മൂട്ടി, ഡിനോ മോറിയോ, സാക്ഷി വൈദ്യ, വിക്രംജീത്, ഡെൻസിൽ സ്മിത്ത്, സമ്പത്ത് രാജ്, മുരളി ശർമ്മ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button